LiveTV

Live

Kerala

ദീര്‍ഘദൂര ടൂറിസ്റ്റ് ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന

യാത്രക്കാരധികമുള്ള സീസണുകളില്‍ ടിക്കറ്റിന് ഇരട്ടി നിരക്ക് ഈടാക്കുന്നു, പെര്‍മിറ്റിന് വിരുദ്ധമായി ബസുകളില്‍ അമിത അളവില്‍ ചരക്ക് കടത്തുന്നു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ്..

ദീര്‍ഘദൂര ടൂറിസ്റ്റ് ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന

ദീര്‍ഘദൂര ടൂറിസ്റ്റ് ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന. കോഴിക്കോട് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

വാരാന്ത്യങ്ങളിലുള്‍പ്പെടെ യാത്രക്കാരധികമുള്ള സീസണുകളില്‍ ടിക്കറ്റിന് ഇരട്ടി നിരക്ക് ഈടാക്കുന്നു, പെര്‍മിറ്റിന് വിരുദ്ധമായി ബസുകളില്‍ അമിത അളവില്‍ ചരക്ക് കടത്തുന്നു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് രാത്രികാല ദീര്‍ഘദൂര ടൂറിസ്റ്റ് ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ ബസുകളില്‍ വ്യാപകമായി ക്രമക്കേട് കണ്ടെത്തിയതായി പരിശോധനക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.