LiveTV

Live

Kerala

അംഗീകാരം മറച്ചുവെച്ചതിന്റെ പേരില്‍ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാത്ത സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ അറസ്റ്റില്‍ 

സി.ബി.എസ്.ഇ അംഗീകാരം ഇല്ലാത്തത് മറച്ചുവച്ച് വിദ്യാര്‍ഥികളെ വഞ്ചിച്ച കേസില്‍ തോപ്പുപടി ലിറ്റില്‍ സ്റ്റാര്‍സ് സ്കൂള്‍ അധികൃതരെ പൊലീസ് അറസ്റ്റ് ചെയ്തു.

അംഗീകാരം മറച്ചുവെച്ചതിന്റെ പേരില്‍ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാത്ത സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ അറസ്റ്റില്‍ 

സി.ബി.എസ്.ഇ അംഗീകാരം ഇല്ലാത്തത് മറച്ചുവച്ച് വിദ്യാര്‍ഥികളെ വഞ്ചിച്ച കേസില്‍ തോപ്പുപടി ലിറ്റില്‍ സ്റ്റാര്‍സ് സ്കൂള്‍ അധികൃതരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ മാനേജർ മാഗിയും സ്കൂൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ മെൽബിൻ ഡിക്രൂസുമാണ് അറസ്റ്റിലായത്. സ്കൂളിന് സി.ബി.എസ്ഇയുടെ അനുമതി ഇല്ലാത്തതിനാല്‍ 29 വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രണ്ടു വർഷം മുമ്പുതന്നെ സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. പരീക്ഷയെഴുതാൻ കഴിയില്ലെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നുവെങ്കിലും പ്രതീക്ഷ കൈവിടാതെ രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിന് മുന്നിലെത്തിയിരുന്നു. കുട്ടികളുടെ മാസങ്ങളോളം നീണ്ട തയാറെടുപ്പ് വിഫലമായെന്നറിഞ്ഞതോടെ മാതാപിതാക്കളിൽ പലരും പൊട്ടിക്കരഞ്ഞു.

സ്കൂളിന് അംഗീകാരം ഇല്ലാത്തതിനാൽ മറ്റൊരു സ്കൂളിലെ വിദ്യാർഥികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ഏഴ് കൊല്ലമായി അരൂജാസ് സ്കൂൾ മാനേജ്‍മെന്റ് വിദ്യാർത്ഥികളെ പരീക്ഷ എഴുതിച്ചിരുന്നത്. ഇക്കൊല്ലം ഇത് നടക്കാതെ വന്നതോടെയാണ് 29 വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടമാകുന്നത്.

സ്കൂള്‍ അധികൃതരുടെ വീഴ്ച മൂലം പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ഥികള്‍  
Also Read

സ്കൂള്‍ അധികൃതരുടെ വീഴ്ച മൂലം പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ഥികള്‍