LiveTV

Live

Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് രണ്ട് കോടിയിലധികം വില വരുന്ന സ്വര്‍ണം 

മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നായി രണ്ട് കോടി ഇരുപത് ലക്ഷം രൂപ വിലവരുന്ന അഞ്ച് കിലോയിലധികം സ്വർണമാണ്‌ കസ്റ്റംസ് പിടികൂടിയത്.

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് രണ്ട് കോടിയിലധികം വില വരുന്ന സ്വര്‍ണം 

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നായി രണ്ട് കോടി ഇരുപത് ലക്ഷം രൂപ വിലവരുന്ന അഞ്ച് കിലോയിലധികം സ്വർണമാണ്‌ കസ്റ്റംസ് പിടികൂടിയത്. മിശ്രിത രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച അബുദാബിയിൽ നിന്നെത്തിയ അരിമ്പ്ര സ്വദേശി അനൂപ്, അടിവസ്ത്രത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച താമരശ്ശേരി സ്വാദേശി ഷൈജു പുളിക്കലകത്ത്, അടിവാരം സ്വദേശി ആഷിഖ് പേട്ടയിൽ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.