LiveTV

Live

Kerala

‘സമര യൗവനം’: സി.എ.എക്കെതിരെ ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രതിഷേധം

സമര യൗവനം എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വിവിധ കാമ്പസുകളിലെ സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികള്‍ പങ്കെടുത്തു.

‘സമര യൗവനം’: സി.എ.എക്കെതിരെ ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംയുക്ത പ്രതിഷേധം നടത്തി. സമര യൗവനം എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വിവിധ കാമ്പസുകളിലെ സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളും പങ്കെടുത്തു.

ജെ.എൻ.യു വിദ്യാർഥി ഐഷി ഘോഷ്, ഹൈദരാബാദ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ അഭിഷേക് നന്ദൻ ഉൾപ്പെടെ സി.എ.എ വിരുദ്ധ സമരത്തിൽ പങ്കാളികളായ വിദ്യാർഥികൾ, ഡി.വൈ.എഫ്.ഐ നേതാക്കൾ, എസ്.എഫ്.ഐ നേതാക്കൾ, രാജ്യസഭാ എം.പി എളമരം കരീം എന്നിവർ ഒന്നിച്ച് സമരാഗ്നി തെളിച്ചാണ് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സമര യൗവനം ഉദ്ഘാടനം ചെയ്തത്.

പരിപാടിയിൽ സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നൽകുന്ന വിദ്യാർഥികളെ ആദരിച്ചു. വിവിധ സംഘടനാ പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.