LiveTV

Live

Kerala

മുരളീധരന് മറുപടിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കുട്ടനാട് തെരഞ്ഞെടുപ്പാണ് മുഖ്യ വിഷയമെന്നും കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ മഹിള പ്രാതിനിധ്യം ഇല്ലാത്തത് ദുഖകരമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മുരളീധരന് മറുപടിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുരളീധരന് മറുപടിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘പൊങ്കാല മൂലമാണോ രാഷ്ട്രീയകാര്യസമിതി മാറ്റിവെച്ചത്’ എന്ന് മുല്ലപ്പള്ളിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുരളീധരന്‍ രംഗത്ത് വന്നിരുന്നു. ഈ പ്രസ്താവനക്ക് പിന്നാലെയാണ് മുരളിധീരന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ആഭ്യന്തര ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന ആളാണ് താനെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുരളിയുടെ പ്രസ്താവനകള്‍ക്ക് മറുപടിയില്ല. മറ്റൊരു വ്യക്തി താല്പര്യവും എനിക്കില്ല. വ്യക്തിഗത ഗ്രൂപ്പുകള്‍ ആരും ഇഷ്ടപ്പെടുന്നില്ല. രാഷ്ട്രീയകാര്യ സമിതി യോഗം മാത്രമാണ് മാറ്റിവെച്ചത്. മുല്ലപ്പള്ളി പറഞ്ഞു.

കുട്ടനാട് തെരഞ്ഞെടുപ്പാണ് മുഖ്യ വിഷയമെന്നും കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ മഹിള പ്രാതിനിധ്യം ഇല്ലാത്തത് ദുഖകരമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. എത്രയും പെട്ടന്ന് ഇതിന് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രൂപ്പ് അതിപ്രസരം ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി വഴിപാട് സമരങ്ങൾ നടത്തി സി.പി.എം ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നുവെന്നും ആരോപിച്ചു. 25 ലെ യു.ഡി.എഫ് യോഗം നിർണ്ണായകമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.