LiveTV

Live

Kerala

രജിസ്ട്രേഷന്‍ വകുപ്പ് നിയമ വിരുദ്ധമായി ഭൂവുടമകൾക്ക് അണ്ടർ വാല്യൂവേഷൻ നോട്ടീസ് അയക്കുന്നതായി പരാതി

ഭൂമി വില കുറച്ച് കാണിച്ചവർക്കാണ് നോട്ടീസ് അയക്കുന്നതെന്നാണ് വിശദീകരണം

രജിസ്ട്രേഷന്‍ വകുപ്പ് നിയമ വിരുദ്ധമായി ഭൂവുടമകൾക്ക് അണ്ടർ വാല്യൂവേഷൻ നോട്ടീസ് അയക്കുന്നതായി പരാതി

രജിസ്ട്രേഷന്‍ വകുപ്പ് നിയമ വിരുദ്ധമായി ഭൂവുടമകൾക്ക് അണ്ടർ വാല്യൂവേഷൻ നോട്ടീസ് അയക്കുന്നതായി പരാതി. ഭൂമി വില കുറച്ച് കാണിച്ചവർക്കാണ് നോട്ടീസ് അയക്കുന്നതെന്നാണ് വിശദീകരണം. പണം അടച്ചില്ലെങ്കിൽ ജപ്തി നടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് പണം കണ്ടെത്താൻ ടാർജറ്റ് നിശ്ചയിച്ച് നൽകിയിട്ടുണ്ടെന്നാണ് ആരോപണം.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഭൂമി വാങ്ങിയവർക്കാണ് അണ്ടർ വാല്യൂവേഷൻ നോട്ടീസ് അയക്കുന്നത്.1959 ലെ മുദ്രപത്ര നിയമ പ്രകാരം ആധാരത്തിൽ ഭൂമി വില കുറച്ച് രജിസ്ട്രേഷൻ നടത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ നടപടി എടുക്കണം. മാത്രമല്ല 3 തവണ നോട്ടീസ് നൽകി മാത്രമേ റവന്യൂ റിക്കവറി നോട്ടീസ് അയക്കാവൂ. ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി വ്യാപകമായി ജപ്തി ഭീഷണി നോട്ടീസുകളാണ് രജിസ്ട്രേഷൻ വകുപ്പ് അയക്കുന്നത്. നോട്ടീസ് ലഭിച്ചതോടെ പരിഭ്രാന്തരായവർ ജില്ലാ രജിസ്റ്റർ ഓഫീസിലെത്തി പണം അടച്ച് കൊണ്ടിരിക്കുകയാണ്.

പണം അടക്കാത്തവർക്ക് നോട്ടീസ് വന്ന ആധാരം രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ഇതോടെ ഭൂമി നിലവിൽ കൈവശം ഉള്ള ആൾ പ്രതിസന്ധിയിലാകുന്നു. പലർക്കായി ഭൂമി കൈമാറ്റം നടത്തി വർഷങ്ങൾക്ക് ശേഷമാണ് ജപ്തി ഭീഷണി നോട്ടീസ് ലഭിക്കുന്നത്. ഭൂമി വില കുറച്ച് കാണിച്ചു എന്നതിന് എന്താണ് മാനദണ്ഡമാക്കുന്നത് എന്നതിലും വ്യക്തതയില്ല.