LiveTV

Live

Kerala

ഹുന്‍സൂറിലെ അപകടത്തിന് കാരണം അമിത വേഗത: കല്ലട ബസിന് എതിരെ യാത്രക്കാരിയുടെ ഫെയ്‍സ്‍ബുക്ക് പോസ്റ്റ് 

അപകടം നടന്നത് പെര്‍മിറ്റില്ലാത്ത റൂട്ടില്‍. വാഹനം ഓടിച്ചത് അമിത വേഗത്തിലെന്നും ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും യാത്രക്കാരിയായ അമൃത മേനോന്‍

ഹുന്‍സൂറിലെ അപകടത്തിന് കാരണം അമിത വേഗത: കല്ലട ബസിന് എതിരെ യാത്രക്കാരിയുടെ ഫെയ്‍സ്‍ബുക്ക് പോസ്റ്റ് 

ബംഗ്ലൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വന്ന കല്ലടബസ് കഴിഞ്ഞദിവസം അപകടത്തില്‍പെട്ട് ഒരാള്‍ മരിക്കാനിടയായത് ബസിന്റെ അമിതവേഗത മൂലമെന്ന് വെളിപ്പെടുത്തല്‍. അപകടത്തില്‍ പരിക്കേറ്റ ബസ് യാത്രക്കാരി അമൃത മേനോനാണ് ഫേസ്‍ബുക്കിലൂടെ ഇക്കാര്യം പറഞ്ഞത്. വേഗത കുറയ്ക്കണമെന്ന യാത്രക്കാരുടെ ആവശ്യം ഡ്രൈവര്‍ തള്ളിയെന്നും അപകടത്തില്‍ പരിക്കേറ്റവരുമായി മടങ്ങിയ കല്ലടയുടെ മറ്റൊരു ബസും അമിത വേഗതയിലായിരുന്നുവെന്നും അമൃത ആരോപിച്ചു. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഡ്രൈവര്‍ക്കാണെന്നും അമൃത കുറ്റപ്പെടുത്തി.

അപകടമുണ്ടായ സ്ഥലത്ത് കൂടി കല്ലട ബസിന് പോകാന്‍ അനുമതിയില്ലാത്തതാണെന്ന് പോലീസ് യാത്രക്കാരോട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരുമായി മടങ്ങിയ കല്ലട ബസും മരണപാച്ചില്‍ നടത്തിയെന്ന ആക്ഷേപവും അമൃത ഉയര്‍ത്തി.

This is the truth and reality about the Bangalore - Perinthalmanna Route Kallada Bus accident that happened near Hunsur...

Posted by Amrutha Menon on Saturday, February 22, 2020