LiveTV

Live

Kerala

വേനല്‍ കടുത്തതോടെ ശാസ്താംകോട്ട ശുദ്ധജലതടാകത്തിലെ ജലനിരപ്പ്‌ താഴുന്നു

കൊല്ലം കോർപ്പറേഷനിലും ഏഴുപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന തടാകത്തിൽ ദിവസേന രണ്ടുസെന്റി മീറ്ററോളമാണ് ജലനിരപ്പ് താഴുന്നത്

വേനല്‍ കടുത്തതോടെ ശാസ്താംകോട്ട ശുദ്ധജലതടാകത്തിലെ ജലനിരപ്പ്‌ താഴുന്നു

വേനല്‍ കടുത്തതോടെ കൊല്ലം ശാസ്താംകോട്ട ശുദ്ധജലതടാകത്തിലെ ജലനിരപ്പ്‌ ക്രമാതീതമായി താഴുന്നു. കൊല്ലം കോർപ്പറേഷനിലും ഏഴുപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന തടാകത്തിൽ ദിവസേന രണ്ടുസെന്റി മീറ്ററോളമാണ് ജലനിരപ്പ് താഴുന്നത്. വേനൽമഴ ലഭിച്ചില്ലെങ്കിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും.

ഇവിടെനിന്നുതന്നെ 4 കോടിയോളം ലിറ്റർ ജലമാണ് തടാകത്തിൽ നിന്നും ദിവസവും എടുക്കുന്നത്. മുൻ വർഷങ്ങളിൽ കെഐപി കനാലിലെ ജലവും തടാകത്തിലെ ജലവും വിതരണത്തിന് ഉപയോഗിച്ചിരുന്നു. കല്ലടയാറ്റിലെ ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞതോടെ ഇതുപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. തടാകത്തിലെ ജലം മാത്രമുപയോഗിക്കുന്ന സാഹചര്യത്തിൽ ദിവസേന ഒന്നരസെന്റിമീറ്റർ വീതം ജലനിരപ്പ്‌ താഴുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ചില പഞ്ചായത്തുകളിൽ ഇപ്പോൾ തന്നെ ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തികഴിഞ്ഞു. വേനൽ കടുക്കുന്നതോടെ നിയന്ത്രണം വർധിപ്പിച്ചേക്കും.