LiveTV

Live

Kerala

കൊല്ലത്ത് റോഡരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തി

വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കൊല്ലത്ത് റോഡരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തി

കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപത്തുനിന്നുമാണ് 14 വെടിയുണ്ടകൾ കണ്ടെത്തിയത്. ആയുധ വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലെത്തി വെടിയുണ്ടകൾ പരിശോധിക്കുകയാണ്.

വൈകിട്ട് മൂന്നരയോടെയാണ് മുപ്പതടി പാലത്തിനരികിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയത്. പാലത്തിന് സമീപം വിശ്രമിക്കുന്നതിനായി വാഹനം നിർത്തിയവരാണ് വെടിയുണ്ടകൾ കണ്ടത്. ഇവർ പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരെയും നാട്ടുകാർ കുളത്തൂപ്പുഴ പോലീസിലും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വെടിയുണ്ടകൾ കസ്റ്റഡിയിൽ എടുത്തു.

12 വെടിയുണ്ടകൾ ഒന്നിച്ചും രണ്ടെണ്ണം സമീപത്ത് മാറി കിടക്കുകയുമായിരുന്നു. വെടിയുണ്ടകൾ കിട്ടിയെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ പരിശോധനകൾക്ക് ശേഷമേ ലഭ്യമാകൂവെന്നുമാണ് പോലീസ് പറയുന്നത്. വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.