LiveTV

Live

Kerala

കെ.എ.എസ് ആദ്യ ബാച്ചിലേക്കുള്ള പ്രാഥമിക പരീക്ഷ പൂര്‍ത്തിയായി

ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കാനാണ് പി.എസ്.സിയുടെ പദ്ധതി

കെ.എ.എസ് ആദ്യ ബാച്ചിലേക്കുള്ള പ്രാഥമിക പരീക്ഷ പൂര്‍ത്തിയായി

കേരള ഭരണ സര്‍വീസ് ആദ്യ ബാച്ചിലേക്കുള്ള പ്രാഥമിക പരീക്ഷ പൂര്‍ത്തിയായി. 1534 കേന്ദ്രങ്ങളിലായി മൂന്നര ലക്ഷത്തിലധികം പേരാണ് പരീക്ഷയെഴുതിയത്. പ്രാഥമിക പരീക്ഷ കഠിനമായിരുന്നെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. സിവിൽ സർവീസിന് തയ്യാറെടുത്തവർക്ക് പരീക്ഷ എളുപ്പമായിരുന്നെന്നും അഭിപ്രായമുണ്ട്.

കർശന നിരീക്ഷണത്തിലാണ് കെ.എ.എസ് പരീക്ഷ നടന്നത്. ഹാൾ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ പരീക്ഷാഹാളിൽ അനുവദിച്ചുളളൂ. ഇന്ന് നടന്ന പരീക്ഷയുടെ ഫലം ഒരു മാസത്തിനുളളിൽ പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട വിവരണാത്മക പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും. ഒക്ടോബറിൽ അഭിമുഖത്തിന് ശേഷം നവംബർ ഒന്നോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമം.