LiveTV

Live

Kerala

രാഷ്ട്രീയകാര്യ സമിതിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സമിതിക്ക് പ്രസക്തിയില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍

രാഷ്ട്രീയകാര്യ സമിതിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

രാഷ്ട്രീയകാര്യ സമിതിയുടെ നിലനില്‍പിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സമിതിക്ക് പ്രസക്തിയില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. മാര്‍ച്ച് എട്ടിന് ചേരാനിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു.

അതിനിടെ കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയില്‍ തനിക്കെതിരായ വിമര്‍ശനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ മുല്ലപ്പള്ളി ഹൈകമാന്‍ഡിനെ അതൃപ്തി അറിയിച്ചതായാണ് സൂചന.