LiveTV

Live

Kerala

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ഓട്ടോറിക്ഷയില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും സുഖം പ്രാപിക്കുന്നു. ഇന്നലെ ഉച്ചക്ക് എറണാകുളം ജില്ലയിലെ പൊങ്ങിൻചുവട് ആദിവാസി കോളനിയിലെ മാളുവാണ് ഓട്ടോറിക്ഷയില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഇടമലയാർ ഡാമിന് 10 കിലോമീറ്റർ അകലെയാണ് പൊങ്ങിൻചുവട് ആദിവാസി കോളനി. ആശുപത്രിയിലെത്തണമെങ്കില്‍ മൂന്ന് കിലോമീറ്റർ ദൂരെയുള്ള വൈശാലി ഗുഹയിലൂടെ വേണം യാത്ര ചെയ്യാന്‍. എന്നാല്‍ കോളനിയിലെ സതീഷിന്റെ ഭാര്യ മാളുവിന് ഗുഹയില്‍ എത്തിയപ്പോള്‍ പ്രസവ വേദന മൂർച്ഛിക്കുകയും ആണ്‍കുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു. വിവരമറിഞ്ഞ് കുട്ടമ്പുഴ കുടുംബക്ഷേമ കേന്ദ്രത്തിലെ ഡോക്ടറും നഴ്സുമാരും ആംബുലൻസിൽ എത്തി വൈദ്യ സഹായം നൽകിയാണ് കോതമംഗലത്ത് എത്തിച്ചത്.

പ്രസവമടുത്തതിനാൽ രണ്ട് ദിവസം മുന്പ് അഡ്മിറ്റാകണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതാണ്. താലൂക്ക് ആശുപത്രിയിൽ എത്തിച്ച അമ്മയും കുഞ്ഞും ലേബർറൂമിൽ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു. വന മധ്യേയുള്ള റോഡിലൂടെ 10 കിലോമീറ്റർ ദുർഘട കാട്ടുപാതയിലൂടെ യാത്ര ചെയ്തു വേണം പൊങ്ങിൻചുവട് ആദിവാസി കോടിയിൽ എത്താൻ. വാഹന സൗകര്യങ്ങൾ ഇവിടെ വളരെ കുറവാണ്.