LiveTV

Live

Kerala

കോയമ്പത്തൂർ സ്ഫോടന കേസ്; തൊപ്പി റഫീഖിനെ അറസ്റ്റ് ചെയ്തു

തീവ്രവാദ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ കടത്തിയ കേസിലാണ് അറസ്റ്റ്

കോയമ്പത്തൂർ സ്ഫോടന കേസ്; തൊപ്പി റഫീഖിനെ അറസ്റ്റ് ചെയ്തു

കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതിയായിരുന്ന തൊപ്പി റഫീഖിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ കടത്തിയ കേസിലാണ് അറസ്റ്റ്. അറസ്റ്റ് വിവരം പൊലീസ് കേന്ദ്ര ഏജന്‍സികളെ അറിയിച്ചു. കോയമ്പത്തൂര്‍ സ്ഫോടന കേസ് പ്രതി വീണ്ടും അറസ്റ്റില്‍ തൊപ്പി റഫീഖാണ് പിടിയിലായത്. കാര്‍ കടത്തില്‍ കേസിലാണ് അറസ്റ്റ്.

കോയമ്പത്തൂര്‍ കേസില്‍ പ്രതിയാക്കപ്പെട്ട് തൊപ്പി റഫീഖ് ശിക്ഷ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. തുടര്‍ന്നും ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി കാറുകള്‍ കടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്,. കോട്ടയം വെസ്റ്റ് പൊലീസ് കോയമ്പത്തൂര്‍ ചെന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചോളം വാഹനങ്ങൾ ഇയാൾ തമിഴ്നാട്ടിലേക്കും മറ്റും കടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇത് മറിച്ചുവിറ്റ് ശേഷം പണം സ്വരൂപിക്കുകയായിരുന്നു. റഫീഖിന്റെ അറസ്റ്റ് കേന്ദ്ര ഏജൻസികളെ പൊലീസ് അറിയിച്ചിട്ടുണ്ട്. റഫീഖിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.