LiveTV

Live

Kerala

കണ്ണൂരില്‍ 60 വെടിയുണ്ടകള്‍ കണ്ടെത്തി

സംഭവവുമായി ബന്ധപ്പെട്ട് തില്ലങ്കേരി സ്വദേശി കെ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂരില്‍ 60 വെടിയുണ്ടകള്‍ കണ്ടെത്തി

കണ്ണൂര്‍ കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലും വെടിയുണ്ടകള്‍ കണ്ടെത്തി. കാറില്‍ നിന്നാണ് വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. ആറ് പാക്കറ്റുകളിലായി 60 വെടിയുണ്ടകളാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തില്ലങ്കേരി സ്വദേശി കെ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിരാജ്പേട്ടയില്‍ നിന്നെത്തിയ നീല കാറില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കാറിന്‍റെ ഡിക്കിയിലായിരുന്നു വെടിയുണ്ട.

നേരത്തെ കൊല്ലം കുളത്തൂപുഴയിലും റോഡരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. മുപ്പതടി പാലത്തിന് സമീപത്ത് നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കവറില്‍ പൊതിഞ്ഞ നിലയില്‍ വെടിയുണ്ടകള്‍ ആദ്യം കണ്ടത് നാട്ടുകാരാണ്. നാട്ടുകാര്‍ കുളത്തൂപ്പുഴ പൊലീസില്‍ വിവരം അറിയിച്ചു. ഏത് തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇവയെന്ന് വ്യക്തമല്ല.