LiveTV

Live

Kerala

ദലിത് - മുസ്‍ലിം - പിന്നാക്ക കൂട്ടായ്മയില്‍ ശാഹീന്‍ ബാഗ് സമരം കോഴിക്കോട് തുടങ്ങി

രാജ്യത്തുടനീളം നടക്കുന്ന അയ്യായിരം ശാഹിന്‍ബാഗുകളില്‍ ഒന്നാണ് കോഴിക്കോട് മാനാഞ്ചിറയില്‍ തുടങ്ങിയത്

ദലിത് - മുസ്‍ലിം - പിന്നാക്ക കൂട്ടായ്മയില്‍ ശാഹീന്‍ ബാഗ് സമരം കോഴിക്കോട് തുടങ്ങി

ആദിവാസി - ദലിത് - മുസ്‍ലിം - വനിതാ കൂട്ടായ്മ നടത്തുന്ന ശാഹിന്‍ ബാഗ് സമരം കോഴിക്കോട് തുടങ്ങി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രൂപം നല്‍കിയ രാജ്യത്തുടനീളം നടത്തുന്ന ശാഹിന്‍ബാഗിന്റെ ഭാഗമാണ് സമരം.

ദലിത് - മുസ്‍ലിം - പിന്നാക്ക കൂട്ടായ്മയില്‍ ശാഹീന്‍ ബാഗ് സമരം കോഴിക്കോട് തുടങ്ങി

രാജ്യത്തുടനീളം നടക്കുന്ന അയ്യായിരം ശാഹിന്‍ബാഗുകളില്‍ ഒന്നാണ് കോഴിക്കോട് മാനാഞ്ചിറയില്‍ തുടങ്ങിയത്. ആദിവാസി - ദലിത് - മുസ്‍ലിം - പിന്നോക്ക വിഭാഗങ്ങളുടെ മുന്‍കയ്യില്‍ രൂപം കൊണ്ട ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്തിലാണ് അനിശ്ചിതകാല സമരം തുടങ്ങിയത്.

എല്ലാ ദിവസവും വൈകീട്ട് മൂന്ന് മുതല്‍ രാത്രി പത്ത് വരെയാണ് സമരം. ഭരണഘടന സംരക്ഷിക്കുക, പൌരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ശാഹിന്‍ബാഗ് സമരം.