LiveTV

Live

Kerala

അവിനാശി അപകടം; മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും

പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ, പി. ശിവകുമാർ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇന്ന് വൈകിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറുക

അവിനാശി അപകടം; മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും

അവിനാശി അപകടത്തെ കുറിച്ച് മോട്ടോർവാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷ്ണർക്ക് ഇന്ന് കൈമാറും. പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ, പി. ശിവകുമാർ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇന്ന് വൈകിട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറുക. ജയിലിൽ കഴിയുന്ന ലോറി ഡ്രൈവറെ ചോദ്യം ചെയ്യലിനായി വിട്ടു നൽകണമെന്ന് തമിഴ്നാട് പൊലീസ് കോടതിയിൽ ആവശ്യപ്പെടും.

അവിനാശി അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ ഗിരീഷിന്റെയും കണ്ടക്ടര്‍ ബൈജുവിന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു
Also Read

അവിനാശി അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ ഗിരീഷിന്റെയും കണ്ടക്ടര്‍ ബൈജുവിന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു

തമിഴ്നാട്ടിലെ അവിനാശിയിൽ വ്യാഴാഴ്ചയുണ്ടായ അപകടത്തെക്കുറിച്ചാണ് പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി. ഒ. റിപ്പോർട്ട് നല്കുക. അപകടത്തിൽ 19 പേരാണ് മരിച്ചത്.ആർ.ടി.ഒ. പി. ശിവകുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച തന്നെ ഒരു സംഘം സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ഈ അന്വേഷണത്തിൽ നിന്നു ശേഖരിച്ച വിവരങ്ങളാണ് ട്രാൻപോർട്ട് കമ്മീഷണർക്ക് കൈമാറുക. അപകടത്തിന്റെ കാരണം. രണ്ട് വാഹനങ്ങളുടെയും റോഡിന്റെ അവസ്ഥ എന്നിവയാണ് റിപ്പോർട്ടിൽ ഉണ്ടാവുക.

അവിനാശി അപകടത്തിന്‍റെ നേര്‍ചിത്രം 
Also Read

അവിനാശി അപകടത്തിന്‍റെ നേര്‍ചിത്രം 

കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രധാന കണ്ടെത്തൽ. അപകട സ്ഥലത്തെ വിശദപരിശോധനയ്ക്ക് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അപകടത്തെകുറിച്ച് കെ.എസ്.ആർ.ടി.സി നടത്തുന്ന അന്വേഷണത്തിനും തുടക്കമായിട്ടുണ്ട്. തിങ്കളാഴ്ച അവിനാശിയിൽ നിന്ന് പരിശോധനയ്ക്കായി ബസ് ഏറ്റെടുക്കും. ലോറി ഡ്രൈവർ ഹേമരാജിനെ ഇന്നലെ തിരുപ്പൂർ കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തമിഴ്നാട് പൊലീസ് ഉടൻ തന്നെ കോടതിയിൽ അപേക്ഷ നൽകും. കെ.എസ്.ആർ.ടി.സിയിലെ രണ്ട് ഉദ്യോസ്ഥർ അവിനാശിയിൽ താമസിച്ച് കാര്യങ്ങൾ ഏകോപ്പിക്കും.