LiveTV

Live

Kerala

വയോധികയെ ഓട്ടോയില്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ പിടിയില്‍

പ്രതികളെ ചോദ്യം ചെയ്തതില്‍ ഇരവരും മേഷണകേസുകളില്‍ നേരത്തെ ശിക്ഷ അനുഭവച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്

വയോധികയെ ഓട്ടോയില്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ പിടിയില്‍

വയോധികയെ ഓട്ടോയില്‍ കയറ്റി കോണ്ടു പോയി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പിടികൂടി. തൊടുപുഴ സ്വദേശികളായ ജാഫര്‍, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും വിയ്യൂര്‍ പോലീസുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 9നാണ് സംഭവം. തൃശ്ശൂര്‍ തിരൂരില്‍ ബസ്സ് കാത്ത് നിന്നിരുന്ന 70 വയസ്സായ സ്ത്രീയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. വടക്കാഞ്ചേരി ഭാഗത്തേക്കാണ് പോകുന്നത് എന്ന് പറഞ്ഞാണ് ഇവര്‍ സ്ത്രീയെ ഓട്ടോയില്‍ കയറ്റിയത്. പൂമല ഡാം റോഡ് വഴി പോയി ആളൊഴിഞ്ഞ ഒരു റബ്ബര്‍ എസ്റ്റേറ്റിനുള്ളിലെത്തിയ ശേഷം സ്ത്രീയെ മര്‍ദ്ദിക്കുയും തലക്ക് അടിക്കുകയും കഴുത്തലുണ്ടായിരുന്ന 3 പവന്റെ മാല മോഷ്ടിക്കുകയും ചെയ്തു. പിന്നീട് പത്തായകുണ്ട് ഡാമിന്റെ കുറുകെയുള്ള റോഡില്‍ തള്ളിയിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നമ്പര്‍ ഇല്ലാത്ത ഓട്ടോറിക്ഷ ആ വഴി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. പ്രതികളെ ചോദ്യം ചെയ്തതില്‍ ഇരവരും മേഷണകേസുകളില്‍ നേരത്തെ ശിക്ഷ അനുഭവച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു മാസം മുന്‍പ് OLX ലൂടെ ചാലക്കുടിയിലെ മേലൂരില്‍ വീട് കണ്ടെത്തുകയും തുടര്‍ന്ന് കയറും ചുറ്റികയും ആയി എല്ലാ ദിവസവും ഇരകളെ തേടി ഇറങ്ങാറുണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീ അപകട നില തരണം ചെയ്തു.