LiveTV

Live

Kerala

ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കിരീടം

ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ച വെച്ച ആതിഥേയരായ കോഴിക്കോട് മെഡിക്കല്‍ കോളേജ് രണ്ടാം സ്ഥാനക്കാരായി...

ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കിരീടം

കേരള ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കിരീടം. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ച വെച്ച ആതിഥേയരായ കോഴിക്കോട് മെഡിക്കല്‍ കോളേജ് രണ്ടാം സ്ഥാനക്കാരായി. കോട്ടക്കല്‍ വി.പി.എസ്.വി ആയുര്‍വേദ കോളേജാണ് മൂന്നാമത്

നാല് ദിനങ്ങളിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടന്ന കേരള ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവമായ ബെല്ല ചാവോക്ക് ആവേശകരമായ സമാപനം. കടുത്ത പോരാട്ടത്തിനൊടുവില്‍ കലാകിരീടം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്. അവസാന നിമിഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനെ പിന്തള്ളി തിരുവനന്തപുരം മുന്നിലെത്തിയത്.

മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ ആതിര മഹേന്ദ്രനാണ് കലാതിലകം. കണ്ണൂര്‍ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കലിലെ അനന്ദു എസ് കലാപ്രതിഭയായി. എട്ട് വേദികളിലായി നടന്ന കലോത്സവത്തില്‍ അഞ്ഞൂറ് സ്ഥാപനങ്ങളില്‍ നിന്ന് 1500 മത്സരാര്‍ഥികളാണ് മാറ്റുരച്ചത്.

നാടന്‍പാട്ടും, ഗസലും, ഒപ്പനയും, തിരുവാതിരയുമുള്‍പ്പെടെയുള്ള മത്സരങ്ങളില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. നാടകവും മൈമും മോഹിനിയാട്ടവുമുള്‍പ്പെടെയുള്ള ഇനങ്ങളും ശ്രദ്ധേയമായി.