LiveTV

Live

Kerala

കര്‍ണാടകയില്‍ കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

കര്‍ണാടകയില്‍ കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ ഷെറിന്‍ ഫ്രാന്‍സിസ് എന്ന യുവതിയാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍‍ച്ചെ കര്‍ണാടകയിലെ ഹുന്‍സൂരിനടുത്ത് വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. മുമ്പില്‍ സഞ്ചരിച്ച കാര്‍ സ‍ഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ ഉടന്‍ തന്നെ കല്ലടയുടെ തന്നെ മറ്റൊരു ബസില്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.