LiveTV

Live

Kerala

കൊച്ചിയില്‍ ജങ്കാർ ടൂറിസ്റ്റ് ബോട്ടിലിടിച്ചു

യാത്രക്കാർ ബോട്ടിന്‍റെ മുകൾതട്ടിൽ ഫോട്ടോയെടുക്കുകയായിരുന്നതിനാൽ ഇടിച്ച ഭാഗത്ത് ആരും ഉണ്ടായിരുന്നില്ല

കൊച്ചിയില്‍ ജങ്കാർ ടൂറിസ്റ്റ് ബോട്ടിലിടിച്ചു

ഫോർട്ടുകൊച്ചി - വൈപ്പിൻ സർവീസ് നടത്തുന്ന റോ റോ ജങ്കാർ ടൂറിസ്റ്റ് ബോട്ടിലിടിച്ചു. വെളിയാഴ്ച്ച ഉച്ചക്ക് മുന്ന് മണിയോടെയാണ് സംഭവം. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും ജങ്കാർ പുറപ്പെടുന്ന കാഴ്ച വിദേശികൾ അടക്കമുള്ള സഞ്ചാരികൾക്ക് കാണുന്നതിനും, ചിത്രം പകർത്തുന്നതിന്നും വേണ്ടി ജങ്കാറിനു സമീപം നിറുത്തിയിട്ടിരിക്കുകയായിരുന്നു ബോട്ട്. ബോട്ട് സമീപത്ത് നിറുത്തിയിട്ടിരിക്കുന്നത് ജങ്കാർ ഡ്രൈവർ കണ്ടില്ല. ജെട്ടിയിൽ നിന്നും ജങ്കാർ എടുക്കവെ ബോട്ടിന്‍റെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ബോട്ടിന്‍റെ നടുഭാഗത്തെ പലകകൾ പൊളിഞ്ഞു. യാത്രക്കാർ ബോട്ടിന്‍റെ മുകൾതട്ടിൽ ഫോട്ടോയെടുക്കുകയായിരുന്നതിനാൽ ഇടിച്ച ഭാഗത്ത് ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്തു.