LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ കടകൾ അടച്ചുള്ള സമരത്തോട് യോജിപ്പില്ലെന്ന് ഡി.വൈ.എഫ്.ഐ 

നിർബന്ധിച്ച് കടയടപ്പിക്കുന്നത് ചേരിതിരിവുണ്ടാക്കുമെന്ന് മുഹമ്മദ് റിയാസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ കടകൾ അടച്ചുള്ള സമരത്തോട് യോജിപ്പില്ലെന്ന് ഡി.വൈ.എഫ്.ഐ 

പൗരത്വ നിയമ ഭേദഗതിക്കെതിരെ കടകൾ അടച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. നിർബന്ധിച്ച് കടയടപ്പിക്കുന്നത് ചേരിതിരിവുണ്ടാക്കും. ഇന്ന് ഒരു വിഭാഗം അടപ്പിച്ചാല്‍ നാളെ മറ്റൊരു വിഭാഗം അടപ്പിക്കും. എസ്.ഡി.പി.ഐ നിര്‍ബന്ധിച്ച് കട അടപ്പിച്ചിട്ടുണ്ടെന്നും റിയാസ് കോഴിക്കോട് പറഞ്ഞു.