LiveTV

Live

Kerala

വയനാട്ടിലെ ആദിവാസി കോളനികളിൽ വരൾച്ച; കിണറുകൾ വറ്റിത്തുടങ്ങി

വയനാട്ടിലെ ആദിവാസി കോളനികളിൽ വരൾച്ച; കിണറുകൾ വറ്റിത്തുടങ്ങി

വയനാട്ടിലെ ആദിവാസി ഊരുകളിൽ ഇത്തവണ ഫെബ്രുവരിയോടു കൂടി തന്നെ ജലക്ഷാമം തുടങ്ങി. മുൻ വർഷത്തെക്കാൾ നേരത്തെ കിണറുകൾ വറ്റിത്തുടങ്ങിയത് കോളനിവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോട്ടത്തറ പഞ്ചായത്തിലെ മെച്ചന രാജീവ് കോളനിയിലെ ആദിവാസി കുടുംബങ്ങൾ ഇപ്പോൾ തന്നെ ജലക്ഷാമം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കുറിച്യ-പണിയ വിഭാഗങ്ങളിൽപ്പെട്ട 35 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്. സാധാരണ ഏപ്രിൽ മാസത്തോടെ വറ്റാറുള്ള ഇവിടത്തെ ഏക കിണറിൽ ഇത്തവണ ക്രമാതീതമായി വെള്ളം കുറയുകയും ചെയ്തു.

2017 ൽ വരൾച്ചയെ നേരിടാനായി പഞ്ചായത്ത് സ്ഥാപിച്ചു നൽകിയ വാട്ടർ ടാങ്കിനെയാണ് കുടിവെള്ളത്തിനായി ഇപ്പോൾ കാര്യമായി ആശ്രയിക്കുന്നത്. എന്നാൽ വേനൽ കനക്കുമ്പോൾ ഈ വെള്ളവും നിലച്ചു പോകും. വേനലിൽ മൂന്ന് കിലോമീറ്റർ അകലെയുള്ള വെണ്ണിയോട് പുഴയിലെത്തി വേണം ഇവർക്ക് കുളിക്കാനും തുണി കഴുകാനും. പുഴയിലും വെള്ളം കുറഞ്ഞു തുടങ്ങിയതിനാല്‍ ജലനിധി. അതിനാൽ ജലനിധി പദ്ധതിയിലൂടെ ലഭിച്ചിരുന്ന വെള്ളവും വരും മാസങ്ങളിൽ പ്രതീക്ഷിക്കാനാവില്ല എന്നാണ് നാട്ടുകാർ പറയുന്നത്.