LiveTV

Live

Kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം

ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗികാരോപണവുമായി രംഗത്ത് വന്നത്

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം. നേരത്തയുള്ള കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്. മഠത്തില്‍വെച്ച് ബിഷപ്പ് കടന്നു പിടിച്ചു. വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീലസംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ മൊഴി. മൊഴി നല്കിയിട്ടും പരാതിയില്ലെന്ന പേരില്‍ പൊലിസ് കേസെടുത്തില്ല.

ബിഷപ്പിനെതിരായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രി നല്‍കിയ ബലാല്‍സംഗ കേസിലെ പതിനാലാം സാക്ഷിയുടെ മൊഴിയിലാണ് വീണ്ടും ഇതേ ആരോപണമുയര്‍ന്നിരിക്കുന്നത്. 2017ല്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തന്നെ മഠത്തിൽ വെച്ച് കടന്നുപിടിച്ചെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. കന്യാസ്ത്രീക്കെതിരെ നേരത്തെയുയര്‍ന്ന ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് ബിഷപ്പ് രാത്രിയില്‍ മുറിയിലേക്ക് വിളിപ്പിച്ചത്. സംസാരത്തിന് ശേഷം തന്നെ കടന്നുപിടിച്ചു. വീഡിയോ കോളിലൂടെ വിളിച്ച് ബിഷപ് അശ്ലീല സംഭാഷണം നടത്തിയിരുന്നു. ശരീരഭാഗങ്ങൾ കാണിക്കാൻ തന്നെ നിർബന്ധിച്ചെന്നുമാണ് മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് മൊഴിയിലുള്ളത്.

ബിഷപ് ഫ്രാങ്കോയെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്നും മൊഴിയിലുണ്ട്. ഇത്തരത്തില്‍ കന്യാസ്ത്രി മൊഴി നല്‍കിയിട്ടും പൊലീസ് ബിഷപ്പിനെതിരെ സ്വമേധയാ കേസെടുത്തിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് കന്യാസ്ത്രി അറിയിച്ചതിനാലാണ് കേസെടുക്കാത്തതെന്നാണ് പോലിസിന്‍റെ നിലപാട്.