LiveTV

Live

Kerala

ബി.ജെ.പിയുടെ സി.എ.എ വിശദീകരണ യോഗം ബഹിഷ്കരിക്കാന്‍ ആഹ്വാനം; വ്യാപാരി അറസ്റ്റില്‍

ബി.ജെ.പിയുടെ സി.എ.എ വിശദീകരണ യോഗം ബഹിഷ്കരിക്കാന്‍ ആഹ്വാനം; വ്യാപാരി അറസ്റ്റില്‍

കോഴിക്കോട് താമരശേരിയില്‍ ബി.ജെ.പിയുടെ സി.എ.എ വിശദീകരണ യോഗം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് താമരശേരി യൂണിറ്റ് പ്രസിഡന്‍റ് ഷമീറിനെയാണ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി യോഗം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ട്സ്ആപ്പ് സന്ദേശമയച്ചതിനാണ് അറസ്റ്റ്. സമാന സംഭവങ്ങളില്‍ പൊലീസ് സ്വമേധയാ കേസെടുത്ത സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നു.