LiveTV

Live

Kerala

അവിനാശി അപകടം; കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന ഇയാളുടെ വാദം മോട്ടോര്‍ വാഹന വകുപ്പ് തള്ളിയിരുന്നു

അവിനാശി അപകടം; കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

അവിനാശി അപകടത്തിനിടയാക്കിയ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണ റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ഉടന്‍ കൈമാറും. ഡ്രൈവര്‍ ഉറങ്ങിയതിനാലാണ് അപകടം ഉണ്ടായതെന്നാണ് വിലയിരുത്തല്‍.

കെ.എസ്.ആര്‍.ടിസി ബസിലേക്ക് ട്രക്ക് ഇടിച്ച് കയറിയതിനു കാരണം ഡ്രൈവര്‍ ഉറങ്ങിയതാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിഗമനം. ട്രക്ക് ഡിവൈഡറിലേക്ക് കയറിയനുശേഷം മാത്രമാണ് ടയര്‍ പൊട്ടിയത്. ടയര്‍ പൊട്ടിയതിനാല്‍ നിയന്ത്രണം വിട്ടതാണെന്ന ഡ്രൈവറുടെ വാദം തെറ്റാണ്. അന്വേഷണ റിപ്പോര്‍ട്ട് നാളെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ക്ക് കൈമാറും.

ഹേമ രാജിന്‍റെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യുന്നത് ഉള്‍പെടെയുള്ള കാര്യങ്ങളില്‍ തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം എടുക്കും. അപകടം നടന്ന റോഡ് സ്ഥിരം അപകട മേഖലയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഹേമരാജിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു.

അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്  19 മലയാളികള്‍ മരിച്ചു
Also Read

അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് 19 മലയാളികള്‍ മരിച്ചു