LiveTV

Live

Kerala

തലനാരിഴക്ക് രക്ഷപ്പെട്ടവരെ പുറത്തെടുത്തത് ബസ് വെട്ടിപ്പൊളിച്ച്..

സേലം -കോയമ്പത്തൂര്‍ നാലുവരി പാത.... സാമാന്യം നല്ല വേഗത്തിലായിരുന്നു കെഎസ്ആര്‍ടിസി വോള്‍വോ എസി ബസ്

തലനാരിഴക്ക് രക്ഷപ്പെട്ടവരെ പുറത്തെടുത്തത് ബസ് വെട്ടിപ്പൊളിച്ച്..

ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട വോള്‍വോയില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നല്ല ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ ഇടിയുടെ ശബ്ദം കേട്ടുണര്‍ന്നത് അപ്രതീക്ഷിത ദുരന്തത്തിലേക്കായിരുന്നു. തലനാരിഴക്ക് രക്ഷപ്പെട്ടവരെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

സേലം -കോയമ്പത്തൂര്‍ നാലുവരി പാത.... സാമാന്യം നല്ല വേഗത്തിലായിരുന്നു കെഎസ്ആര്‍ടിസി വോള്‍വോ എസി ബസ്. പുലര്‍ച്ചെ മൂന്ന് മണിയായതിനാല്‍ യാത്രക്കാരാവട്ടെ നല്ല ഉറക്കത്തിലും. കാതടപ്പിക്കുന്ന ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്നവര്‍ കണ്ടത് പാടെ തകര്‍ന്ന ബസ്. ഗ്ലാസുകള്‍ എല്ലാം പൊട്ടിത്തെറിച്ചു, സീറ്റുകള്‍ ഇളകി മാറി... ബസില്‍ ജീവന്‍ ബാക്കിയായവരുടെ നിലവിളി മാത്രം.

മരിച്ചവരിലും ഗുരരുതര പരിക്കേറ്റവരിലും ഭൂരിഭാഗം വലതുവശത്തിരുന്ന യാത്രക്കാര്‍. പുറകിലെ സീറ്റിലായിരുന്നതിനാല്‍ മാത്രമാണ് രാമചന്ദ്രനും രക്ഷപ്പെട്ടത്. അപകടം നടന്ന് അഞ്ചുമിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തി. ബസ് വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും ഒരേ ബസില്‍ ഒപ്പം പുറപ്പെട്ട പകുതിയോളം സഹയാത്രികരെ ദുരന്തം കവര്‍ന്നെടുത്തതിന്റെ ആഘാതത്തിലാണ് ഇപ്പോഴും രാമചന്ദ്രന്‍.