LiveTV

Live

Kerala

‘അന്ന് അവര്‍ എന്റെ ജീവന് കാവലിരുന്നു’: ബൈജുവിനെയും ഗിരീഷിനെയും കുറിച്ച് ഡോ.കവിത

‘അന്ന് അവര്‍ എന്റെ ജീവന് കാവലിരുന്നു’: ബൈജുവിനെയും ഗിരീഷിനെയും കുറിച്ച് ഡോ.കവിത

യാത്രക്കാരോടുള്ള മാതൃകാ പെരുമാറ്റത്തിന് എം.ഡിയുടെതടക്കം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ജീവനക്കാരെയാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമായത്. 2018ല്‍ ബംഗലൂരുവിലേക്ക് യാത്ര ചെയ്യവെ അപസ്മാരം ഉണ്ടായ തനിക്ക് നേരെ കരുണയുടെ കരം നീട്ടിയത് ഗിരീഷും ബൈജുവും ആയിരുന്നെന്ന് ഡോ. കവിത ഓര്‍ത്തെടുക്കുന്നു.

‘അന്ന് അവര്‍ എന്റെ ജീവന് കാവലിരുന്നു’: ബൈജുവിനെയും ഗിരീഷിനെയും കുറിച്ച് ഡോ.കവിത

2018 ജൂണ്‍ മൂന്നിനാണ് തൃശൂരില്‍ നിന്നും ബംഗലൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന കവിതക്ക് അപസ്മാരം ഉണ്ടാകുന്നത്. ഹൊസൂരിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹൈവേക്ക് സമീപമുള്ള ആശുപത്രിയിലേക്ക് കവിതയെ ബൈജുവും ഗിരീഷും ചേര്‍ന്ന് എത്തിക്കുകയായിരുന്നു. ബന്ധുക്കളെ പോലെയാണ് ബൈജുവും ഗിരീഷും തനിക്ക് കാവലിരുന്നതെന്ന് കവിത ഓര്‍ക്കുന്നു. തനിക്ക് പൂര്‍ണമായും സുഖമായതിന് ശേഷമാണ് അവര്‍ മടങ്ങിയത്. അന്നത്തെ കെ.എസ്.ആര്‍.ടിസി എം.ഡിയുടെ അടക്കം അഭിനന്ദനങ്ങള്‍ ഇരുവരും ഏറ്റുവാങ്ങി.

തിങ്കളാഴ്ച വൈകിട്ടാണ് ബൈജുവും ഗിരീഷും സുഹൃത്തുക്കളോട് യാത്ര പറഞ്ഞു ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്കിടയിലേക്കാണ് ഇരുവരുടെയും മരണ വാർത്ത എത്തിയത്. ഇരുവരുടെയും പൊതുദര്‍ശനവും അനുസ്മരണവും നാളെ നടത്താനാണ് സുഹൃത്തുക്കളുടെ തീരുമാനം.