LiveTV

Live

Kerala

കൊല്ലത്ത് പഴക്കട ഉടമക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലത്ത് പഴക്കട ഉടമക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം അഞ്ചല്‍ മുക്കടയില്‍ പഴക്കട ഉടമക്ക് നേരെ ആസിഡ് ആക്രമണം. കണ്ണിന് പരിക്കേറ്റ അഞ്ചല്‍ സ്വദേശി ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നില്‍ ഭാര്യയുടെ കുടുംബമാണെന്ന് ഉസ്മാന്‍ പൊലീസിനോട് പറഞ്ഞു.

ബൈക്കിലെത്തിയ മൂന്നംഗ സംഘം കടക്കുള്ളിലിരുന്ന ഉസ്മാന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഭാര്യയുടെ പിതാവും ബന്ധുക്കളുമാണ് ആക്രമണം നടത്തിയതെന്ന് ഉസ്മാന്‍ പറഞ്ഞു. മറ്റ് കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഉസ്മാനെ ആശുപത്രിയില്‍ എത്തിച്ചത്.

കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. കണ്ണില്‍ ആസിഡ് വീണിട്ടുള്ളതിനാല്‍ വിദഗ്ധ ചികിത്സക്കായി ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.