LiveTV

Live

Kerala

എല്‍.ഡി.എഫ് - യു.ഡി.എഫ് തര്‍ക്കം: വയനാട്ടില്‍ ഹൈവേ സമര സമിതി പിളര്‍ന്നു

17 സംഘടനകൾ പങ്കെടുത്ത യോഗത്തിലാണ് ആക്ഷൻ കമ്മറ്റിക്ക് രൂപം നൽകിയത്.

 എല്‍.ഡി.എഫ് - യു.ഡി.എഫ് തര്‍ക്കം: വയനാട്ടില്‍ ഹൈവേ സമര സമിതി പിളര്‍ന്നു

വയനാട് സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി ആരംഭിച്ച ദേശീയപാത പ്രക്ഷോഭ സമര സമിതിയെ ചൊല്ലിയുള്ള എല്‍.ഡി.എഫ് - യു.ഡി.എഫ് തര്‍ക്കം തുടരുന്നു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ പുതിയ ആക്ഷൻ കമ്മറ്റിക്ക് രൂപം നൽകി. 17 സംഘടനകൾ പങ്കെടുത്ത യോഗത്തിലാണ് ആക്ഷൻ കമ്മറ്റിക്ക് രൂപം നൽകിയത്.

ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ചെയർമാനും, പി.എം ജോയി കൺവീനറുമായുള്ള പുതിയ ആക്ഷൻ കമ്മറ്റിക്കാണ് സുല്‍ത്താന്‍ ബത്തേരി വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ രൂപം നൽകിയത്. യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കാർഷിക പുരോഗമനസമിതി, വയനാടൻ ചെട്ടി സർവ്വീസ് സൊസൈറ്റി, വയനാട് ചേമ്പർ ഓഫ് കൊമേഴ്‌സ്, ആംആദ്മി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്, നീലഗിരി- വയനാട് എൻഎച്ച് ആന്റ് റെയിൽവേ ആക്ഷൻ കമ്മറ്റി അടക്കം 17 സംഘടനകൾ പങ്കെടുത്തു. പുതിയ ആക്ഷൻ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അടുത്ത ദിവസം ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും.

ഹൈവേ സമരത്തില്‍ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് ആത്മാര്‍ത്ഥതയില്ലെന്ന് ആരോപിച്ചായിരുന്നു ഐ.സി ബാലകൃഷ്ണന്‍‍ എം.എല്‍.എ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതും യു.ഡി.എഫ് കമ്മറ്റിയിൽ നിന്നും പിൻവാങ്ങിയതും.