LiveTV

Live

Kerala

വെടിയുണ്ടകള്‍ കാണാതായ സംഭവം; സിബിഐ അന്വേഷണം തള്ളി ഹൈക്കോടതി

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി


വെടിയുണ്ടകള്‍ കാണാതായ സംഭവം; സിബിഐ അന്വേഷണം തള്ളി ഹൈക്കോടതി

പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

തൃശൂർ മലയാളവേദി സംസ്ഥാന പ്രസിഡൻറ് ജോർജ് വട്ടുകുളമാണ് ഹരജി നൽകിയിരുന്നത്. അന്വേഷണത്തിന് പകരം സംഭവം ഒതുക്കി തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. അതിനിടെ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം സ്വദേശികൂടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

വെടിയുണ്ടകള്‍ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.