LiveTV

Live

Kerala

ഗവർണർ ഒപ്പിട്ടു; വാർഡ് വിഭജന ബില്‍ നിയമമായി

ഇതോടെ വാര്‍ഡ് വിഭജന നടപടികള്‍ വേഗത്തില്‍ ആരംഭിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ഗവർണർ ഒപ്പിട്ടു; വാർഡ് വിഭജന ബില്‍ നിയമമായി

തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്‍ നിയമമായി മാറി. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഇന്ന് ഒപ്പിട്ടു. ഇതോടെ വാര്‍ഡ് വിഭജന നടപടികള്‍ വേഗത്തില്‍ ആരംഭിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തിനെ തുടർന്ന് ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. നിയമസഭ ആരംഭിക്കാൻ പോകുന്നത് കൊണ്ട് ബില്ല് കൊണ്ടുവന്നു കൂടേയെന്നായിരിന്നു ഗവർണർ ചോദിച്ചത്. ഒരു സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ ഒരു തവണ മാത്രമേ വാര്‍ഡ് വിഭജനം പാടുള്ളുവെന്ന നിബന്ധനയുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ വാദം കൂടി ഗവര്‍ണര്‍ പരിഗണിച്ചിരുന്നു. ഇതേ തുടർന്നാണ് നിയമസഭയിൽ ബിൽ കൊണ്ട് വന്ന് സർക്കാർ പാസാക്കിയത്.

ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബില്ലിൽ ഒപ്പിട്ടുമോ എന്ന ആശങ്ക സർക്കാരിനുണ്ടായിരുന്നു. എന്നാൽ ഉച്ചയോടെ ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ നിയമമായി മാറി. ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. നിയമമായി മാറിയതോടെ വാർഡ് വിഭജന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട് പോകും. അഞ്ച് മാസത്തോളം വാർഡ് വിഭജനത്തിന് എടുക്കുമെന്നാണ് വിലയിരുത്തൽ.