LiveTV

Live

Kerala

പൊലീസിലെ അഴിമതി: സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് ഏഴിന് മാര്‍ച്ച് നടത്താനും രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനമായി.

പൊലീസിലെ അഴിമതി: സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

പൊലീസിലെ അഴിമതി സംബന്ധിച്ച സി.എ.ജിയുടെ കണ്ടെത്തലുകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് ഏഴിന് മാര്‍ച്ച് നടത്താനും രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനമായി.

അതേസമയം പൊതുവിഷയങ്ങളില്‍ നേതാക്കള്‍ക്കിടയില്‍ ഏകാഭിപ്രായം ഇല്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. രമേശ് ചെന്നിത്തലയും വി.ഡി സതീശനും പി.സി ചാക്കോയുമാണ് വിമര്‍ശനം ഉന്നയിച്ചത്. സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായെന്നാണ് വിമര്‍ശനമുയര്‍ന്നത്. പൌരത്വ നിയമ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയും യോഗത്തിലുണ്ടായി.

ഹിന്ദു വോട്ട് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പൌരത്വ സമരങ്ങളെ തള്ളിപ്പറയുന്നതെന്ന് യോഗത്തിന് ശേഷം മുല്ലപ്പള്ളി ആരോപിച്ചു. മോദിയെ പ്രീണിപ്പിക്കുകയാണ് മുഖ്യമന്ത്രി. പ്രീണന നയത്തിന്‍റെ ഭാഗമായാണ് പൌരത്വ സമരത്തില്‍ തീവ്രവാദി നുഴഞ്ഞുകയറ്റം ആരോപിച്ചത്. ലോകകേരള സഭയിലെ ധൂര്‍ത്ത് നികുതിദായകരോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.