LiveTV

Live

Kerala

‘മതമൈത്രിയുടെ കേരള മോഡല്‍’; അനാഥയായ രാജശ്രീക്ക് മംഗല്യ സൗഭാഗ്യം ഒരുക്കി മുസ്‍ലിം കുടുംബം

‘മതമൈത്രിയുടെ കേരള മോഡല്‍’; അനാഥയായ രാജശ്രീക്ക് മംഗല്യ സൗഭാഗ്യം ഒരുക്കി മുസ്‍ലിം കുടുംബം

പത്താം വയസിലാണ് അച്ഛനമ്മമാർ മരിച്ച രാജശ്രീ കാസര്‍ഗോഡുള്ള ഷമീം മന്‍സിലിന്റെ വീട്ടുപടി കയറുന്നത്. ആരോരുമില്ലാത്ത രാജശ്രീയെ സ്വന്തം മകളെ പോലെ പോറ്റി വളർത്തിയ അബ്ദുള്ളയും ഭാര്യ ഖദീജയും നീണ്ട പന്ത്രണ്ട് വര്‍ഷത്തിന് ശേഷം മകള്‍ക്ക് ഒരു പങ്കാളിയെ കണ്ടുപിടിച്ച് സന്തോഷത്തോടെ വിവാഹം നടത്തിയിരിക്കുകയാണ്. മകള്‍ രാജശ്രീയെ കാഞ്ഞങ്ങാട് ശ്രീ മന്ന്യാട്ട് ക്ഷേത്രത്തിൽ വെച്ച് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചാണ് അബ്ദുല്ലയും ഖദീജയും പുതുജീവിതം നേര്‍ന്നത്.

‘മതമൈത്രിയുടെ കേരള മോഡല്‍’; അനാഥയായ രാജശ്രീക്ക് മംഗല്യ സൗഭാഗ്യം ഒരുക്കി മുസ്‍ലിം കുടുംബം

12 വര്‍ങ്ങള്‍ക്ക് മുമ്പ് മേല്‍പറമ്പിലെ വീട്ടിലെത്തിയ രാജശ്രീയുടെ മാതാപിതാക്കളെല്ലാവരും മരണപ്പെട്ടതായാണ് പറയുന്നത്. ഒരു നാടോടി സ്ത്രീയോടൊപ്പം വീട്ടിലെത്തിയ രാജശ്രീയെ പൊന്നുപോലെ കൂടെ നിര്‍ത്തിയ അബ്ദുള്ളയും ഖദീജയും തങ്ങളുടെ മൂന്ന് ആണ്‍മക്കളുടെ ഏക കുഞ്ഞ് പെങ്ങളായി വളര്‍ത്തി. 22 വയസ്സായപ്പോള്‍ മുതല്‍ വിവാഹലോചനകള്‍ വരുന്നുണ്ടെന്ന് പറഞ്ഞ അബ്ദുള്ള വിഷ്ണുപ്രസാദിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചതോടെ ഒരു പിതാവിന്റെ കടമ പൂര്‍ത്തിയായി എന്ന് പറയുന്നു. വിവാഹസമ്മാനമായി മകള്‍ക്ക് ആഭണങ്ങളും പട്ടുസാരിയുമാണ് നല്‍കിയത്. വിവാഹത്തിന് ശേഷം നടന്ന സല്‍ക്കാരത്തില്‍ നാട്ടുക്കാരും കുടുംബക്കാരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.