LiveTV

Live

Kerala

പിണറായിക്ക് മോദിയെയും അമിത്ഷായെയും മുഷിപ്പിക്കാനാവില്ലെന്ന് മുല്ലപ്പള്ളി

ആഭ്യന്തര വകുപ്പില്‍ വന്‍ അഴിമതിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

പിണറായിക്ക് മോദിയെയും അമിത്ഷായെയും മുഷിപ്പിക്കാനാവില്ലെന്ന് മുല്ലപ്പള്ളി

ആഭ്യന്തര വകുപ്പില്‍ വന്‍ അഴിമതിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊലീസ് മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയത് ഞെട്ടിപ്പിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടേത് സംഘപരിവാര്‍ മനസ്സാണെന്നും പൊലീസിന്‍റെ അടുക്കളയില്‍ വരെ ഫാസിസം എത്തി നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. പിണറായിക്ക് മോദിയെയും അമിത്ഷായെയും മുഷിപ്പിക്കാനാവില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഗാലക്സോണുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ പറഞ്ഞു.