LiveTV

Live

Kerala

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: താനാണ് തോമസ് ചാണ്ടിയുടെ പിൻഗാമിയെന്നുറപ്പിച്ച് പൊതുവേദികളില്‍ തോമസ് കെ. തോമസ്

സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഈ മാസം 27 ന് എൻസിപി സംസ്ഥാന കമ്മിറ്റി എറണാകുളത്ത് ചേരും.

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: താനാണ് തോമസ് ചാണ്ടിയുടെ പിൻഗാമിയെന്നുറപ്പിച്ച് പൊതുവേദികളില്‍ തോമസ് കെ. തോമസ്

കുട്ടനാട്ടിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് എൻ.സി.പി യിൽ അനിശ്ചിതത്വം തുടരവെ പൊതുപരിപാടികളിൽ സജീവമായി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ്. സഭാ നേതൃത്വങ്ങളെയടക്കം പങ്കെടുപ്പിച്ചു കൊണ്ട് കൈനകരിയിൽ റോഡ് നിർമ്മാണോദ്ഘാടനം നടത്തി. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഈ മാസം 27 ന് എൻസിപി സംസ്ഥാന കമ്മിറ്റി എറണാകുളത്ത് ചേരും.

തോമസ് ചാണ്ടിയുടെ സമയത്ത് സ്ഥലമേറ്റെടുപ്പിനെ ചൊല്ലി തുടങ്ങാനാകാതെ പോയ ചാവറ റോഡിന്റെ നിർമാണ ജോലികളാണ് തുടങ്ങിയത്. പ്രദേശത്തെ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു നിർമ്മാണോദ്ഘാടനം. തോമസ് ചാണ്ടിയുടെ വികസന തുടർച്ചയാണ് കുട്ടനാട്ടുകാർ ആഗ്രഹിക്കുന്നതെന്ന് തോമസ് കെ തോമസ് പറഞ്ഞു. കുട്ടനാട്ടിൽ മത്സരിക്കുന്ന കാര്യം എൻസിപി നേതൃത്വമാണ് തീരുമാനിക്കുന്നത്.

തോമസ് ചാണ്ടിയുടെ നിര്യാണത്തിന് ശേഷം താനാണ് പിൻഗാമിയെന്ന് തോമസ് കെ തോമസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാന നേതാക്കളായ സലിം പി മാത്യു, സുൽഫിക്കർ മയൂരി എന്നിവരും സീറ്റിനായി ശക്തമായി രംഗത്തുണ്ട്. ഈ മാസം 27 ന് എറണാകുളത്തു ചേരുന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രധാന അജണ്ട കുട്ടനാടാണ്. നിർണ്ണായക ഉപതിരഞ്ഞെടുപ്പായതിനാൽ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് സി പി എമ്മും അറിയിച്ചിട്ടുണ്ട്.