LiveTV

Live

Kerala

കരിപ്പൂരില്‍ വീണ്ടും എയര്‍ ഇന്ത്യയുടെ ജംബോ വിമാനമിറങ്ങി

വിമാനത്താവളത്തിന്റെ റൺവേ നവീകരണ പ്രവൃത്തി കാരണം അഞ്ചുവർഷം മുമ്പാണ്‌ എയർ ഇന്ത്യ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയത്.

കരിപ്പൂരില്‍ വീണ്ടും എയര്‍ ഇന്ത്യയുടെ ജംബോ വിമാനമിറങ്ങി

അഞ്ച് വർഷത്തിന് ശേഷം വീണ്ടും കരിപ്പൂരില്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാനമിറങ്ങി. റൺവേ നവീകരണത്തിനായാണ് കരിപ്പൂരില്‍ ജംബോ സര്‍വീസ് നിര്‍ത്തിവെച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ വിമാനത്തെയും യാത്രക്കാരെയും സ്വീകരിച്ചു. ആഴ്ചയിൽ രണ്ട് ദിവസമാണ് വിമാനം സർവ്വീസ് നടത്തുക.

രാവിലെ 7:10 ന് 392 യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനത്തെ വാട്ടർ കാനൺ സല്യൂട്ട് നൽകി സ്വീകരിച്ചു. വിമാനത്താവളത്തിന്റെ റൺവേ നവീകരണ പ്രവൃത്തി കാരണം അഞ്ചുവർഷം മുമ്പാണ്‌ എയർ ഇന്ത്യ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയത്. റൺവേ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും സർവീസ് പുനരാംരംഭിച്ചിരുന്നില്ല. കരിപ്പൂരിലെത്തിയ യാത്രക്കാരെയും ക്യാപ്റ്റനടക്കമുള്ള ഫ്‌ളൈറ്റ് ജീവനക്കാരെയും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കരിപ്പൂരിൽ നിന്ന് കൂടുതൽ സർവ്വീസ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു

ജിദ്ദയിൽ നിന്നും ഞായർ, വെളളി ദിവസങ്ങളിൽ രാത്രി 11.15ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ 7.05ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽ നിന്നും തിങ്കൾ, ശനി ദിവസങ്ങളിലാണ് സർവീസ്. വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് ജിദ്ദയിലെത്തുന്ന തരത്തിലാണ് ക്രമീകരണം.