LiveTV

Live

Kerala

ഗ്രൂപ്പ് പോര്: ബി.ജെ.പി സംസ്ഥാനഭാരവാഹി ചർച്ചകൾ പ്രതിസന്ധിയില്‍

പുതിയ സഹഭാരവാഹികളെ നിശ്ചയിക്കുന്നതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദേശീയ നേതൃത്വവുമായി കൂടിയാലോചകൾ നടത്തും. ഇതിനായി കെ. സുരേന്ദ്രൻ നാളെ ദില്ലിക്ക് പോകും.

ഗ്രൂപ്പ് പോര്: ബി.ജെ.പി സംസ്ഥാനഭാരവാഹി ചർച്ചകൾ പ്രതിസന്ധിയില്‍

ഗ്രൂപ്പ് പോരിനിടയിൽ ബി.ജെ.പിയിലെ പുതിയ സംസ്ഥാന ഭാരവാഹികൾക്കായുള്ള ചർച്ചകൾ പ്രതിസന്ധിയില്‍. പുതിയ സഹഭാരവാഹികളെ നിശ്ചയിക്കുന്നതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദേശീയ നേതൃത്വവുമായി കൂടിയാലോചകൾ നടത്തും. ഇതിനായി കെ. സുരേന്ദ്രൻ നാളെ ദില്ലിക്ക് പോകും.

സംസ്ഥാനത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി ഗണേഷ്, സഹസംഘടനാ സെക്രട്ടറി സുഭാഷ് എന്നിവരുമായി സംസ്ഥാന അധ്യക്ഷൻ കൂടിക്കാഴ്ച നടത്തി. തുടർന്നാണ് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെ കാണുക. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ സുരേന്ദ്രന് കീഴിൽ ഭാരവാഹിയാകാനില്ലെന്ന നിലപാടെടുത്തതോടെയാണ് ചർച്ച ദില്ലി കേന്ദ്രീകരിച്ച് നടത്തുന്നത്.

ഉടക്കി നിൽക്കുന്ന എം.ടി രമേശ്, എ.എൻ രാധാകൃഷ്ണൻ എന്നിവരെ ദേശീയ ഭാരവാഹിത്വത്തിലേക്ക് മാറ്റാനാണ് ശ്രമം. ശോഭാ സുരേന്ദ്രന്‍ മഹിളാമോർച്ച ദേശീയനേതൃത്വത്തിലും എത്തിയേക്കും. കുമ്മനം രാജശേഖരനെ ദേശീയ ഭാരവാഹിയാക്കാൻ നേരത്തേ തന്നെ ധാരണയായതാണ് സൂചന. ഇതോടെ ദേശീയ ഭാരവാഹികളെ സംബന്ധിച്ച് ധാരണ ആയതിന് ശേഷമാകും സംസ്ഥാന ഭാരവാഹികളെ കണ്ടെത്തുക. നിലവിൽ പുതിയ മുഖങ്ങളെ നേതൃത്വത്തിലേക്ക് കണ്ടെത്താനാണ് സാധ്യത. അതൃപ്തരായ കൃഷ്ണദാസ് പക്ഷത്തെക്കൂടി പരിഗണിച്ച് ഭാരവാഹി പട്ടിക തയ്യാറാക്കാനാണ് ഇപ്പോഴത്തെ ശ്രമം.