LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു 

സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു

 നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു 

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി എസ്.ഐ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു .കൊച്ചിയിൽ വെച്ചാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികള്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച്
Also Read

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികള്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച്

ഇടുക്കി നെടുങ്കണ്ടത്ത് രാജ്കുമാര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലെ മുഖ്യപ്രതി മുന്‍ എസ്.ഐ കെ.എ സാബുവിനെ ഇന്നലെ രാത്രി കൊച്ചിയില്‍ വെച്ചാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് മരണപ്പെട്ടത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സി.ബി.ഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. സി.ബി.ഐ കേസ് ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. കേസില്‍ മൊത്തം ഏഴ് പ്രതികളാണ് ഉള്ളത്.

 നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
Also Read

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സിബിഐ വൃത്തങ്ങളില്‍ നിന്ന് ലഭ്യമാവുന്ന സൂചന. പ്രതികള്‍ക്കെതിരെ എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ കഴിഞ്ഞ മാസം എഫ് ഐ ആര്‍ സമര്‍പ്പിച്ചിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ സി.ബി. റെജിമോൻ,ഡ്രൈവര്‍ സിവിൽ പൊലീസ് ഓഫീസര്‍മാരായ എസ്. നിയാസ്, സജീവ് ആന്റണി, ഹോം ഗാർഡ് കെ.എം. ജെയിംസ് സിവിൽ പൊലീസ് ഓഫിസർ ജിതിൻ കെ. ജോർജ്, അസി. സബ് ഇൻസ്പെക്ടർ റോയി പി. വർഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.