LiveTV

Live

Kerala

ബീഫ് മാത്രമല്ല, മെനുവില്‍ മട്ടനുമില്ലെന്ന് എഡിജിപി ബി. സന്ധ്യ

പൊലീസ് അക്കാദമിയിലെ ബീഫിന് വിലക്കെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് പൊലീസ് അക്കാദമി ഡയറക്ടർ ബി. സന്ധ്യ

ബീഫ് മാത്രമല്ല, മെനുവില്‍ മട്ടനുമില്ലെന്ന് എഡിജിപി  ബി. സന്ധ്യ

പൊലീസ് അക്കാദമിയിലെ ബീഫിന് വിലക്കെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് പൊലീസ് അക്കാദമി ഡയറക്ടർ ബി സന്ധ്യ. ഡയറ്റീഷ്യന്‍ നല്‍കിയ നിര്‍ദേശമാണ് പിന്തുടര്‍ന്നത്. മട്ടനും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എ.ഡി.ജിപി ബി സന്ധ്യ വിശദീകരിച്ചു.

കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. തൃശൂര്‍ പൊലീസ് അക്കാദമിയിലിടക്കം സംസ്ഥാനത്തെ മറ്റ് പൊലീസ് ക്യാമ്പുകളിലെത്തിയ പുതിയ പൊലീസുകാര്‍ക്കായൊരുക്കിയ മെനുവിലാണ് ഇത്തരത്തില്‍ ബീഫ് ഒഴിവാക്കിയത്. ഈ വിഷയത്തിലാണ് ഇപ്പോള്‍ അക്കാദമി ഡയറക്ടര്‍ കൂടിയായ ബി സന്ധ്യ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

ഇപ്പോഴുണ്ടായിരിക്കുന്ന ഈ ബീഫ് വിവാദം മാധ്യമസൃഷ്ടി മാത്രമാണ്. ബീഫ് മാത്രമല്ല, മട്ടനും അച്ചാറും പപ്പടവും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ പുതിയ ഭക്ഷണമെനുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡയറ്റീഷ്യന്‍ നല്‍കിയ ചാര്‍ട്ടാണ് ഫോളോ ചെയ്യുന്നതെന്നും ഡയറക്ടര്‍ വിശദീകരിച്ചു.