LiveTV

Live

Kerala

പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴി കണക്കിലെടുക്കാതെ വിജിലന്‍സ് 

മൊഴിയില്‍ പ്രഥമ ദൃഷ്ട്യാ പലവൈരുദ്ധ്യങ്ങളും കണ്ടെത്തിയെന്നാണ് വിജിലന്‍സ് കേന്ദ്രങ്ങള്‍ പറയുന്നത്

 പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴി കണക്കിലെടുക്കാതെ വിജിലന്‍സ് 

പാലാരിവട്ടം പാലം അഴിമതി കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴി മുഖവിലക്കെടുക്കാതെ വിജിലന്‍സ്. മൊഴിയില്‍ പ്രഥമ ദൃഷ്ട്യാ പലവൈരുദ്ധ്യങ്ങളും കണ്ടെത്തിയെന്നാണ് വിജിലന്‍സ് കേന്ദ്രങ്ങള്‍ പറയുന്നത്. മൊഴി വിശദമായി പരിശോധിച്ചശേഷം അടുത്തതവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കും.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്;  ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത് തുടരുന്നു
Also Read

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത് തുടരുന്നു

ടി.ഒ സൂരജും പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട കമ്പനി മാനേജ്മെന്‍റും നല്‍കിയ മൊഴിയില്‍ നിന്നും വിരുദ്ധമായാ മൊഴിയാണ് വി.കെ ഇബ്രാഹിം കുഞ്ഞ് നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്ക് മേല്‍ മുഴുവന്‍ കുറ്റങ്ങളും പഴിചാരാനുള്ള ശ്രമമായിരുന്നു ഇബ്രാഹിം കുഞ്ഞ് നടത്തിയത്. ഉദ്യോഗസ്ഥ തലത്തില്‍ തട്ടിപ്പോ അട്ടിമറിയോ നടന്നിട്ടുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥതലത്തില്‍ ആയിരിക്കും എന്നാണ് ഇബ്രാഹിം കുഞ്ഞിന്‍റെ നിലപാട്. എന്നാല്‍ മൊഴിയില്‍ പല വൈരുദ്ധ്യങ്ങളും ഉണ്ടെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക നിഗമനം. തട്ടിപ്പ് താന് അറിഞ്ഞിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറയുന്നുണ്ടെങ്കിലും പണം മുന്‍കൂട്ടി അനുവദിച്ചത് സംബന്ധിച്ചുള്ള ഇബ്രാഹിംകുഞ്ഞിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് വിജിലന്‍സ് കേന്ദ്രങ്ങളുടെ നിരീക്ഷണം.

 പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ഉടൻ നോട്ടീസ് നൽകും
Also Read

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ഉടൻ നോട്ടീസ് നൽകും

എഴുപത് പേജ് വരുന്ന മൊഴി വിജിലന്‍സ് വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും അടുത്ത തവണ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി വിജിലന്‍സ് തയ്യാറാക്കുക. കൃത്യമായ ചോദ്യാവലി തയ്യാറാക്കിയശേഷം 15 ദിവസത്തിനുള്ളില്‍ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യനാണ് വിജിലന്‍സ് സംഘത്തിന്‍റെ തീരുമാനം. ഇബ്രാഹിം കുഞ്ഞിന് എതിരായാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് സൂചന. അടുത്ത തവണ കൂടി ചോദ്യം ചെയ്ത ശേഷം ഇബ്രാഹിം കുഞ്ഞിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തേക്കും.