LiveTV

Live

Kerala

സി.എ.എക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്നവരോട് ഉടന്‍ ഒഴിയണമെന്ന് പൊലീസ്

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി സമരം നടത്തുന്നവരോടും സമരപന്തല്‍ പൊളിച്ച് നീക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. സ്വമേധയാ പൊളിച്ചില്ലെങ്കില്‍ പൊലീസ് തന്നെ പന്തല്‍ പൊളിക്കുമെന്നാണ് മുന്നറിയിപ്പ്.

സി.എ.എക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്നവരോട് ഉടന്‍ ഒഴിയണമെന്ന് പൊലീസ്

ശാഹീന്‍ബാഗ് മോഡലില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്നവരോട് ഉടന്‍ ഒഴിയണമെന്ന് പൊലീസ്. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി സമരം നടത്തുന്നവരോടും സമരപന്തല്‍ പൊളിച്ച് നീക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. സ്വമേധയാ പൊളിച്ചില്ലെങ്കില്‍ പൊലീസ് തന്നെ പന്തല്‍ പൊളിക്കുമെന്നാണ് മുന്നറിയിപ്പ്. ശാഹിന്‍ബാഗിന് പിന്തുണയുമായി രണ്ടാഴ്ചയായി സെക്രട്ടറിയേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നുണ്ട്.

വാളയാര്‍ പെണ്‍കുട്ടികള്‍ക്കായി ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സാണ് സമരം നടത്തുന്നത്. സെക്രട്ടറിയേറ്റിന് മുന്‍വശം കാഴ്ച മറക്കുന്ന രീതിയില്‍ പന്തല്‍ കെട്ടിയെന്നും വഴിയാത്രക്കാര്‍ക്ക് അസൌകര്യം ഉണ്ടാക്കുന്നു എന്നിവയാണ് പന്തല്‍ പൊളിക്കണമെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് നല്‍കിയ നോട്ടീസിലുള്ളത്.

നോട്ടീസ് കൈപ്പറ്റി രണ്ട് ദിവസത്തിനുള്ളില്‍ പന്തലുകളും ബാനറുകളും നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. എന്നാല്‍ സമരം അവസാനിപ്പിക്കില്ലെന്ന് ഇരുസമരസമിതികളും വ്യക്തമാക്കി. പന്തല്‍ പൊളിച്ചുനീക്കാത്ത പക്ഷം പൊലീസ് പൊളിക്കുമെന്ന സൂചനയും സമരക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ നേരത്തെ ശാഹിന്‍ബാഗ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു.