LiveTV

Live

Kerala

സമരം നടത്തുന്നത് ബി.ജെ.പി അല്ല യൂത്ത്‍ ലീഗാണ്; കെ.സുരേന്ദ്രന് മറുപടിയുമായി പി.കെ ഫിറോസ്

കടപ്പുറത്ത് സ്തൂപങ്ങളും സ്മാരകങ്ങളും കെട്ടി അനുമതിയൊന്നുമില്ലാതെ തീവ്രവാദികൾ അഴിഞ്ഞാടുകയാണ്’ എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്

സമരം നടത്തുന്നത് ബി.ജെ.പി അല്ല യൂത്ത്‍ ലീഗാണ്; കെ.സുരേന്ദ്രന് മറുപടിയുമായി പി.കെ ഫിറോസ്

സുരേന്ദ്രന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്തെത്ത്. സമരം നടത്തുന്നത് ബി.ജെ.പി അല്ല യൂത്ത്‍ ലീഗാണ്, സുരേന്ദ്രന്‍റെ തിട്ടൂരത്തിനനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല, നിയമം അനുസരിച്ചാണ് തങ്ങള്‍ സമരം നടത്തുന്നതെന്നും ഫിറോസ് പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് ശാഹീന്‍ബാഗ് സമരം നടത്തുന്നവര്‍ തീവ്രവാദികളെന്നായിരുന്നു കെ.സുരേന്ദ്രന്‍റെ പരാമര്‍ശം. കടപ്പുറത്ത് പന്തൽ കെട്ടാനോ സമരം ചെയ്യാനോ കോർപറേഷന്‍റെ അനുമതിയില്ലെന്നും അവിടെ നടക്കുന്നതെന്താണെന്ന് പൊലീസോ കോർപറേഷനോ അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

‘ശാഹീൻബാഗ് സ്ക്വയർ എന്നൊക്കെ പറഞ്ഞ് കടപ്പുറത്ത് വിഷലിപ്തമായ മുദ്രാവാക്യം വിളികളാണ് മുഴങ്ങുന്നത്. താൻ അന്വേഷിച്ചപ്പോൾ അതിന് അനുമതി ഇല്ലെന്നാണ് അറിഞ്ഞത്. കടപ്പുറത്ത് സ്തൂപങ്ങളും സ്മാരകങ്ങളും കെട്ടി അനുമതിയൊന്നുമില്ലാതെ തീവ്രവാദികൾ അഴിഞ്ഞാടുകയാണ്’ സുരേന്ദ്രന്‍ പറഞ്ഞു.