LiveTV

Live

Kerala

കോഴിക്കോട് കടപ്പുറത്ത് ശാഹീന്‍ബാഗ് സമരം നടത്തുന്നവര്‍ തീവ്രവാദികളെന്ന് കെ സുരേന്ദ്രന്‍

എന്നാല്‍ സുരേന്ദ്രന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് കടപ്പുറത്ത് ശാഹീന്‍ബാഗ് സമരം നടത്തുന്നവര്‍ തീവ്രവാദികളെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട് കടപ്പുറത്ത് മുസ്ലീം യൂത്ത് ലീഗ് നടത്തുന്ന ശാഹീന്‍ ബാഗ് സമരത്തിനെതിരെ ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം. കോഴിക്കോട് കടപ്പുറത്ത് ശാഹീന്‍ബാഗ് സമരം നടത്തുന്നവര്‍ തീവ്രവാദികളെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പരാമര്‍ശം. കടപ്പുറത്ത് പന്തൽ കെട്ടാനോ സമരം ചെയ്യാനോ കോർപറേഷന്‍റെ അനുമതിയില്ലെന്നും അവിടെ നടക്കുന്നതെന്താണെന്ന് പൊലീസോ കോർപറേഷനോ അന്വേഷിക്കണമെന്നും സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.

‘ശാഹീൻബാഗ് സ്ക്വയർ എന്നൊക്കെ പറഞ്ഞ് കടപ്പുറത്ത് വിഷലിപ്തമായ മുദ്രാവാക്യം വിളികളാണ് മുഴങ്ങുന്നത്. താൻ അന്വേഷിച്ചപ്പോൾ അതിന് അനുമതി ഇല്ലെന്നാണ് അറിഞ്ഞത്. കടപ്പുറത്ത് സ്തൂപങ്ങൾ കെട്ടിയും സ്മാരകങ്ങൾ കെട്ടിയും അനുമതിയൊന്നുമില്ലാതെ തീവ്രവാദികൾ അഴിഞ്ഞാടുകയാണ്’ സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ സുരേന്ദ്രന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്തെത്തിയിട്ടുണ്. സമരം നടത്തുന്നത് ബി.ജെ.പി അല്ല യൂത്ത് ലീഗാണെന്നും സുരേന്ദ്രന്റെ തിട്ടൂരം അനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്നും ഫിറോസ് പറഞ്ഞു. നിയമം അനുസരിച്ചാണ് സമരം നടത്തുന്നതെന്നും പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.