LiveTV

Live

Kerala

വേനല്‍ കടുത്തു; ചുട്ടുപൊള്ളി പാലക്കാട്, ജലാശയങ്ങളില്‍ വെള്ളം കുറഞ്ഞു

സംസ്ഥാനത്തുതന്നെ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഒരോ ദിവസവും അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ച് വരുന്നു

വേനല്‍ കടുത്തു; ചുട്ടുപൊള്ളി പാലക്കാട്, ജലാശയങ്ങളില്‍ വെള്ളം കുറഞ്ഞു

വേനല്‍ തുടങ്ങിയതോടെ ശക്തമായ ചൂടാണ് പാലക്കാട് അനുഭവപ്പെടുന്നത്.38.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജലാശയങ്ങളില്‍ വെള്ളം ക്രമാതീതമായി താഴാനും തുടങ്ങി.

സംസ്ഥാനത്തുതന്നെ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഒരോ ദിവസവും അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ച് വരുന്നു.മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ കഴിഞ്ഞ രണ്ട് ദിവസമായി 38.5 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ഡാമുകള്‍,കുളങ്ങള്‍,കിണറുകള്‍ തുടങ്ങിയ ജലാശയങ്ങളിലെ ജല നിരപ്പും കുറഞ്ഞുവരുന്നു. നിലവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡാമുകളില്‍ വെള്ളം ഉണ്ടെങ്കിലും പെട്ടെന്ന് വറ്റുന്നതും കൃഷിക്ക് ഉള്‍പ്പെടെ വെള്ളം നല്‍കേണ്ടതും ഉള്ളതിനാല്‍ പ്രതിസന്ധി രൂക്ഷമാകും. ഫെബ്രുവരി പകുതിയില്‍ തന്നെ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.മാര്‍ച്ച്,ഏപ്രീല്‍,മൊയ് മാസങ്ങളില്‍ അസഹ്യമായ ചൂടാണ് പാലക്കാട് ജില്ലയില്‍ അനുഭവപ്പെടുകയെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.