LiveTV

Live

Kerala

തോക്കുകളും വെടിയുണ്ടകളും വിൽപനയ്ക്ക്; വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

വിൽപന തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ എല്ലാം വിറ്റു പോയി. 

തോക്കുകളും വെടിയുണ്ടകളും വിൽപനയ്ക്ക്; വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

പൊലീസിനെതിരായ സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു പ്രതിഷേധം നടന്നു തൃശൂരില്‍. തോക്കുകളും വെടിയുണ്ടകളും വിൽപനക്ക് വെച്ചായിരുന്നു പ്രതിഷേധം. വിൽപന തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ എല്ലാം വിറ്റുപോയി. യൂത്ത് കോൺഗ്രസായിരുന്നു വിൽപനക്കാർ.

കേരള പിണറായി പൊലീസ് മാവേലി സ്റ്റോറിലായിരുന്നു വിൽപന. തെറ്റിദ്ധരിക്കണ്ട യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമാണിത്. വിവിധ തരം തോക്കുകളും ഉണ്ടകളും ആർക്കും പണം നൽകി സ്വന്തമാക്കാം. നിമിഷങ്ങൾക്ക് അകം തന്നെ തോക്കും ഉണ്ടയും വിറ്റഴിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തില്‍ വ്യത്യസ്തമായ പ്രതിഷേധം തുടരനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.