LiveTV

Live

Kerala

ജോളി ‘സാധാരണ സ്ത്രീ’യാണോ ‘ബോള്‍ഡായ സ്ത്രീ’യാണോ? കോടതിയില്‍ വട്ടം കറങ്ങി ആളൂര്‍ വക്കീല്‍

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എം.ആര്‍ അനിതയെ വരെ ചിരിപ്പിച്ച വാദം

ജോളി ‘സാധാരണ സ്ത്രീ’യാണോ ‘ബോള്‍ഡായ സ്ത്രീ’യാണോ? കോടതിയില്‍ വട്ടം കറങ്ങി ആളൂര്‍ വക്കീല്‍

ആദ്യ ഭര്‍ത്താവ് റോയ് തോമസ് കൊലപാതക കേസില്‍ ഏത്‌ വിധേനയും ജോളിക്ക് ജാമ്യം വാങ്ങിക്കൊടുക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ആളൂര്‍ വക്കീല്‍ ഇന്ന് കോടതിയില്‍ കയറിയത്. 'സാധാരണക്കാരിയും പാവവുമായ' ജോളിക്ക് ജാമ്യംകൊടുക്കണമേയെന്ന് പതിവ് ശൈലിയെല്ലാം മാറ്റിവെച്ച് സമാധാനപൂര്‍വ്വം കോടതിയോട് അപേക്ഷിച്ചു.

ആളൂരിന്റെ വാദം കഴിഞ്ഞയുടന്‍ പ്രോസിക്യൂഷന്‍ എം.കെ ഉണ്ണികൃഷ്ണന്‍ എഴുന്നേറ്റ് പ്രധാന പോയിന്റായി പറഞ്ഞത് ജാമ്യം കൊടുത്താല്‍ ജോളി ആത്മഹത്യ ചെയ്യാന്‍ വരെ സാധ്യതയുണ്ടന്നാണ്. അടുത്ത ബന്ധുക്കളായ 20 സാക്ഷികളെയും അപായപ്പെടുത്താനുള്ള സാധ്യതയും കോടതി കാണാതിരിക്കരുതെന്ന് വാദിച്ചു.

ഈ സമയത്ത് ആളൂര്‍ എഴുന്നേറ്റ് കോടതിയോട് 'she is bold lady' എന്ന് വിളിച്ച് പറഞ്ഞു. അത് കേട്ട് ചിരി തുടങ്ങിവെച്ചത് ജഡ്ജിയാണ്. ഒപ്പം കോടതി മുറിയിലുള്ള എല്ലാവരും ചിരിച്ചു. കുടുകുടാ ചിരി കേട്ടപ്പോഴാണ് ജോളി 'സാധാരണ സ്ത്രീ'യാണെന്ന് 10 മിനിറ്റ് മുന്പ് പറഞ്ഞ കാര്യം ആളൂര്‍ ഓര്‍ത്തത്. ആളൂര്‍ ഒരേ സമയം 'സാധാരണ സ്ത്രീയും ബോള്‍ഡ് സ്ത്രീ'യുമാക്കിയ ജോളിയുടെ വിധി പിന്നെ പറയാമെന്ന് പറഞ്ഞ് അവസാനം ജഡ്ജി ആ ഫയല്‍ ഇന്നത്തേക്ക് ക്ലോസ് ചെയ്തു.