LiveTV

Live

Kerala

വാളയാർ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി രക്ഷിതാക്കളുടെ മൊഴി 

വാളയാർ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി രക്ഷിതാക്കളുടെ മൊഴി 

വാളയാർ കേസിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി കുട്ടികളുടെ രക്ഷിതാക്കള്‍ ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കി. പാലക്കാട് നടന്ന സിറ്റിംഗിൽ മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവനും മൊഴി നല്‍കി. വാളയാറിൽ സഹോദരിമാരായ പെൺക്കുട്ടികൾ മരിച്ച സംഭവം അന്വേഷിയ്ക്കുന്നതിൽ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ ജുഡീഷ്യൽ കമ്മീഷൻ പി.കെ ഹനീഫയ്ക്ക് മുമ്പിൽ മൊഴി നൽകി. ആദ്യത്തെ പെൺകുട്ടി മരിച്ചപ്പോൾ കേസ് അന്വേഷിയ്ക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതാണ് രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിനും കാരണമായതെന്ന് മാതാപിതാക്കൾ കമ്മീഷനോട് പറഞ്ഞു. കേസ് കോടതിയിൽ വാദിയ്ക്കുന്നതിൽ പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി മാതാപിതാക്കൾ മൊഴി നൽകി.

കേസിൽ ഇടക്കാലത്ത് ഹാജരായ മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവനിൽ നിന്നും കമ്മീഷൻ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് മറ്റു അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും പബ്ലിക് പ്രോസിക്യൂട്ടർ ലതാ ജയരാജിൽ നിന്നും കമ്മീഷൻ നേരത്തേ മൊഴിയെടുത്തിരുന്നു. കമ്മീഷൻ്റെ കാലാവധി രണ്ടു മാസത്തേക്ക് കൂടി സർക്കാർ നീട്ടിയിട്ടുണ്ട്.