LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; തെളിവ് നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമിച്ചെന്ന് കുറ്റപത്രം

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; തെളിവു നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമം നടത്തിയതായി കുറ്റപത്രം

 മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; തെളിവ് നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമിച്ചെന്ന് കുറ്റപത്രം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ട രാമന്‍ ഐ.എ.എസ് തെളിവ് മറച്ചു വെച്ചിരുന്നുവെന്ന് കുറ്റപത്രം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ രക്തപരിശോധന വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്: സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേത്
Also Read

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്: സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേത്

50 കിലോമീറ്റർ വേഗത പരിധിയുള്ള വെള്ളയമ്പലം റോഡിലൂടെ അമിതവേഗതയിൽ വാഹനം ഓടിച്ചു വന്ന ശ്രീറാം വെങ്കട്ടരാമൻ കെ.എം ബഷീറിനെ ഇടിച്ചിട്ടു. സംഭവം നടന്ന ഉടൻ സ്ഥലത്തെത്തിയ പോലീസിനോട് താനല്ല വാഹനം ഓടിച്ചു എന്ന് പറഞ്ഞ് ശ്രീറാം കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചു. അപകടത്തിൽ പരിക്കേറ്റ എന്ന് പറഞ്ഞ് ജനറൽ ആശുപത്രിയിലേക്ക് പോയ ശ്രീറാം നിസാരമായ പരിക്ക് ആയിരുന്നിട്ടും മെഡിക്കൽ കോളേജിലേക്ക് റഫർ വാങ്ങി. എന്നാൽ മെഡിക്കൽ കോളേജിൽ പോകാതെ തിരുവനന്തപുരത്തെ കിംസ് എന്ന സ്വകാര്യ ആശുപത്രിയിൽ പോവുകയാണ് ശ്രീറാം ചെയ്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സ്വകാര്യ ആശുപത്രിയിലും രക്ത പരിശോധന നടത്താന്‍ ശ്രീറാം അനുവദിച്ചില്ല. മദ്യത്തിന്റെ അംശം രക്തത്തില്‍ കുറയുന്നതു വരെ രക്തപരിശോധന വൈകിപ്പിക്കുക വഴി തെളിവ് നശിപ്പിക്കുകയാണ് ശ്രീറാം ചെയ്തതെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. പൊലീസ് നൽകിയ മൊഴിയിലും താനല്ല വാഹനമോടിച്ചത് എന്നാണ് ആദ്യഘട്ടത്തിൽ ശ്രീറാം പറഞ്ഞത്. അങ്ങനെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പൊലീസിനെതിരെ സിറാജ് മാനേജ്മെന്റ്
Also Read

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പൊലീസിനെതിരെ സിറാജ് മാനേജ്മെന്റ്

കൂടെയുണ്ടായിരുന്ന വഫയെ ചോദ്യം ചെയ്തതിൽ നിന്നാണ് വസ്തുതകളിലേക്ക് പൊലീസ് കടക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലവും സി.സി.ടി.വി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും എല്ലാം ശ്രീറാമാണ് വാഹനമോടിച്ചതിന് തെളിഞ്ഞതായും കുറ്റപത്രത്തിലുണ്ട്. ജനുവരി 31നാണ് കുറ്റപത്രം സമർപ്പിച്ചത് മൂന്നാം തീയതി കോടതിയിൽ കുറ്റപത്രം സ്വീകരിച്ചു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കെ.എം ബഷീർ ബന്ധപ്പെട്ട കേസിൽ വിചാരണ ഉടൻ ആരംഭിക്കും. അപകടത്തെ തുടർന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ശ്രീറാമിന് അനുകൂലമായി ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയെങ്കിലും ഇപ്പോഴും സസ്പെൻഷൻ തുടരുകയാണ്.