LiveTV

Live

Kerala

തരൂരിനെതിരായ കൊലയാളി പരാമർശം: ഹാജരാകാൻ കേന്ദ്രമന്ത്രിക്ക് നോട്ടീസ്

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകണം.

തരൂരിനെതിരായ കൊലയാളി പരാമർശം: ഹാജരാകാൻ കേന്ദ്രമന്ത്രിക്ക് നോട്ടീസ്

ശശി തരൂരിനെതിരായ കൊലയാളി പരാമർശത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് നേരിട്ട് ഹാജരാകാൻ കോടതിയുടെ നോട്ടീസ്. ശശി തരൂർ നൽകിയ മാനനഷ്ട കേസിലാണ് നടപടി. മെയ്‌ മാസം 2ന് മുൻപ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകണം.

2018 ഡിസംബറിലാണ് ശശി തരൂര്‍ രവിശങ്കര്‍ പ്രസാദിനെതിരെ മാനനഷ്ടകേസ് നല്‍കിയത്. അതിന് മുന്‍പ് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

സുനന്ദ പുഷ്കറിന്‍റെ മരണം പരാമര്‍ശിച്ചാണ് രവിശങ്കര്‍ പ്രസാദ് തരൂരിനെ കൊലയാളി എന്ന് വിളിച്ചത്. എന്നാല്‍ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസിന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്നാണ് തരൂരിന്‍റെ വാദം.