LiveTV

Live

Kerala

ലയന ചര്‍ച്ചകള്‍ ഉടലെടുത്തതോടെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷം

ലയന ചർച്ചകൾ സജീവമാക്കാൻ ജോണി നെല്ലൂർ യോഗം വിളിച്ചതിനു പിന്നാലെ അനൂപ് ജേക്കബ് ഇന്ന് കോട്ടയത്തു സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തു

ലയന ചര്‍ച്ചകള്‍ ഉടലെടുത്തതോടെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷം

ജോസഫ് വിഭാഗവുമായുള്ള ലയന ചര്‍ച്ചകള്‍ ഉടലെടുത്തതോടെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ലയന ചർച്ചകൾ സജീവമാക്കാൻ ജോണി നെല്ലൂർ യോഗം വിളിച്ചതിനു പിന്നാലെ അനൂപ് ജേക്കബ് ഇന്ന് കോട്ടയത്തു സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തു.

ലയന ചർച്ചകളുടെ പേരിൽ പിളർപ്പ് ആസന്നമായ കേരളം കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ജോണി നെല്ലൂർ അനൂപ് ജേക്കബ് വിഭാഗങ്ങൾ അണികളെ സ്വന്തം ചേരിക്കൊപ്പം പിടിച്ചുനിർത്താനുള്ള തത്രപ്പാടിലാണ് . ഇതിന്റെ ഭാഗമായി സംസ്ഥ ജില്ലാ കമ്മിറ്റി അംഗങ്ങളെ ഇരു വിഭാഗങ്ങളും നിരന്തരം ബന്ധപ്പെടുന്നുണ്ട് . ലയന ചർച്ചയുമായി ആദ്യം മുന്നിട്ട് ഇറങ്ങിയത് അനൂപ് ജേക്കബ് ആണെന്നാണ് ജോണി നെല്ലൂർ വിഭാഗത്തിന്റെ ആരോപണം . കുട്ടനാട് സീറ്റ് തൻ പോലും ആവശ്യപ്പെടാതെ തനിക്കായി പിജെ ജോസഫിനോട് ആവശ്യപ്പെട്ടത് രാഷ്ട്രീയ മാന്യതക്ക് യോജിച്ചതല്ല എന്നാണ് ജോണി നെല്ലൂരിന്റെ നിലപാട് . അതിലൂടെ നടത്തിയ തന്ത്രങ്ങൾ പൊളിഞ്ഞതോടെയാണ് അനൂപ് ലയന ചർച്ചയിൽ നിന്നു പിന്മാറിയത് .

പാർട്ടിയെ തകർത്തു വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രെമമാണ് ജോണി നെല്ലൂരും കൂട്ടരും നടത്തുന്നതെന്ന് അനൂപ് വിഭാഗം പറയുന്നു . മുഴുവൻ കേരള കോൺഗ്രസുകളും ഒന്നിച്ചാൽ മാത്രമേ ലയന നീക്കത്തെ അനുകൂലിക്കു എന്നും അനൂപ് വിഭാഗം ഒരു മുഴം മുമ്പേ എറിയുന്നു . അനൂപ് ജേക്കബ് ഇന്ന് കോട്ടയത്തു സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ട് . ചെയര്‍മാന്‍ അറിയാത്ത കമ്മിറ്റി പാർട്ടി ഭരണഘടനാ വിരുദ്ധമാണെന്നാണ് ജോണി നെല്ലൂർ നിലപാട് . ലയന നീക്കം സജീവമാക്കിയ ജോണി നെല്ലൂർ ആകട്ടെ അടുത്ത ആഴ്ചയിൽ പാർട്ടി ഉന്നതാധികാര സമിതി വിളിച്ചിട്ടുണ്ട് .